സംസ്ഥാനത്ത്പനിമരണങ്ങള് കുറഞ്ഞു: മന്ത്രി കെ.കെ ശൈലജ
പാനൂര്‍: കേരളത്തില്‍ പനി മരണങ്ങള് കുറയ്ക്കാന്‍ സാധിച്ചതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. 65 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്മാര്ക്കായി പാനൂരില്‍ നടത്തുന്ന വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അവര്‍. സ്ഥലമെടുത്ത് നല്കിയാല് പാനൂര്‍ താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിര്‍മിക്കാന്‍ ഒരുക്കമാണെന്നും സ്ഥലമെടുപ്പ് കമ്മിറ്റി ഇതിനായി എം.എല്‍.എയെ കാത്തു നില്‍ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പാനൂര്‍ ആയുര്‍വേദാശുപത്രിയില്‍ നടന്ന ചടങ്ങില്‍ പാനൂര്‍ നഗരസഭാ അധ്യക്ഷ കെ.വി റംല അധ്യക്ഷയായി. സാമൂഹിക സുരക്ഷാമിഷന് അസി.ഡയറക്ടര്‍ കെ.ജയചന്ദ്രന് പദ്ധതി വിശദീകരിച്ചു. കൗണ്സിംഗങ്ങളായ പ്രീത, കെ.ടി.കെ റിയാസ്, ഇ.എ നാസര്‍, കെ.എം ഷമീജ, കെ സുഹറ, കെ.കെ സുധീര്‍ കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ പ്രേമന്, പി.പത്മനാഭന് , കെ.പി ഹാഷിം, പി.കെ ഷാഹുല്‍ ഹമീദ് ,പി.കെ പ്രവീണ്‍ സംസാരിച്ചു. എം.കെ പത്മനാഭന് സ്വാഗതവും നിഷാ മേരി ജോണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."