HOME
DETAILS
MAL
ട്രാഫിക് ബോധവത്കരണ ക്ലാസ്
backup
August 27 2016 | 23:08 PM
ഇരിട്ടി: ട്രാഫിക് നിയമം ലംഘിച്ച യാത്രക്കാരെ ബോധവത്കരിക്കുന്നതിനു വേണ്ടണ്ടി കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ഇരിട്ടി സ്റ്റേഷനില്‍ ബോധ വത്കരണ ക്ലാസ് സംഘടിപ്പിച്ചു. നിയമലംഘകര്‍ക്ക് രണ്ടണ്ടു തവണയാണ് ബോധവത്കരണ ക്ലാസ് നല്‍കുക. പിന്നീട് നിയമം ലംഘിച്ചാല്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഇരിട്ടി എസ്.ഐ കെ സുധീര്‍ പറഞ്ഞു. വാഹനാപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാനുള്ള മനുഷ്യത്വം ഡ്രൈവര്‍മാര്‍ക്ക് വേണമെന്ന് ക്ലാസിനു നേതൃത്വം നല്കിയ സീനിയര്‍ പൊലിസ് ഓഫിസര്‍ സി അബ്ദുല്‍ സത്താര്‍ പറഞ്ഞു. ക്ലാസില്‍ 43 ആളുകള്‍ പങ്കെടുത്തു. പൊലിസ് ഓഫിസര്‍മാരായ പ്രഭാകരന്, അരുണ്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."