ഇത് കര്‍ഷകര്‍ക്കെതിരേയുള്ള കലാപം പ്രതിഷേധവുമായി നേതാക്കള്‍
ലഖ്‌നൗ: ലേഖിംപൂരില്‍ ഉണ്ടായത് അപകടമല്ലെന്നും കൂട്ടക്കൊലയാണെന്നും ഗൂഢാലോചന നടന്നെന്നും ആരോപിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്കെതിരേ നടന്നത് കലാപമാണെന്ന് പ്രതിപക്ഷ കക്ഷികളും ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍, സമാജ്‌വാദി പാര്‍ട്ടി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ പ്രദേശം സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയേയും അഖിലേഷിനെയും തടഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ചന്നിയെയും അഖിലേഷ് യാദവിനെയും വീട്ടുതടങ്കലിലാക്കി.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ഉത്തര്‍ പ്രദേശില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കളെയും പൊലിസ് തടഞ്ഞു. പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ്ഭിര്‍ സിങ് രണ്‍ധാവയെയും ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ പൊലിസ് തടഞ്ഞു.
ലേഖിംപൂരിലെ ഇന്റര്‍നെറ്റ് സര്‍വിസ് സംഭവത്തിനു പിന്നാലെ റദ്ദാക്കി. ലഖ്‌നൗവിലെ അതിര്‍ത്തികളും ലേഖിംപൂരിലേക്കുള്ള റോഡുകളും പൊലിസ് അടച്ചു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം പ്രകടിപ്പിച്ചു. അപ്രതീക്ഷിത സംഭവമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക വിരുദ്ധരെ വെളിച്ചത്തു കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.
പ്രതികളില്‍ ഒരാളും രക്ഷപ്പെടില്ലെന്ന് യു.പി ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ഡി.പി പ്രശാന്ത് കുമാര്‍ കര്‍ഷക നേതാവ് രാകേഷ് ടികായത്തിനൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."