HOME
DETAILS
MAL
ആഗോളതാപനം ; പത്ത് വര്‍ഷത്തിനിടെ നശിച്ചത് 14 ശതമാനം പവിഴപ്പുറ്റുകള്‍
backup
October 06 2021 | 03:10 AM
പാരിസ്: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കടലിനടിയിലെ പവിഴപ്പുറ്റുകളില്‍ 14 ശതമാനവും ഇല്ലാതായതായി പഠന റിപ്പോര്‍ട്ട്. ആഗോള പവിഴപ്പുറ്റ് നിരീക്ഷണ നെറ്റ്‌വര്‍ക്ക് (ജി.സി.ആര്‍.എം.എന്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സമുദ്രത്തിലെ ആസിഡ് സാന്നിധ്യം, കടല്‍ജലത്തിലെ താപ വര്‍ധന, മലിനീകരണം, അമിതമായ മത്സ്യബന്ധനം, സുസ്ഥിരമല്ലാത്ത ടൂറിസം, തീരദേശസംരക്ഷണത്തിലെ പരാജയം എന്നിവ പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നു വ്യക്തമാക്കുന്നു.
1978 മുതല്‍ 2019 വരെ ജി.സി.ആര്‍.എം.എന്നിലെ 300 അംഗങ്ങള്‍ ആഗോള തലത്തില്‍ ശേഖരിച്ച വിവരങ്ങള്‍ വച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പവിഴപ്പുറ്റുകളുള്ള 73 രാജ്യങ്ങളിലെ 12,000ത്തിലേറെ പ്രദേശങ്ങളിലായി 20 ലക്ഷം നിരീക്ഷകര്‍ സംഘടനയ്ക്കുണ്ട്. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് നിയന്ത്രിച്ചാല്‍ പവിഴപ്പുറ്റുകളെ നാശത്തില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1998ല്‍ സമുദ്രജലത്തിന്റെ ചൂടു കൂടിയത് ലോകത്തെ പവിഴപ്പുറ്റിന്റെ എട്ടുശതമാനം നശിക്കുന്നതിനിനാണ് ഇടയാക്കിയത്.
കടലിനടിയിലെ ഒരു ശതമാനം സ്ഥലത്തേ പവിഴപ്പുറ്റുള്ളൂ. എന്നാല്‍ ഇതുകൊണ്ടുള്ള കൊണ്ടുള്ള വസ്തുക്കളുടെ പ്രതിവര്‍ഷ മൂല്യം 2.7 ലക്ഷം കോടി ഡോളറിന്റേതാണെന്ന് കണക്കാക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."