HOME
DETAILS
MAL
പ്രിയങ്കയുടെ അറസ്റ്റ്: യു.പി സര്‍ക്കാരിന് രൂക്ഷവിമര്‍ശനം
backup
October 06 2021 | 03:10 AM
ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് തടവിലാക്കുകയും ചെയ്ത നടപടിയില്‍ യു.പി സര്‍ക്കാരിനും പൊലിസിനും രൂക്ഷ വിമര്‍ശനം.
ലേഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രിയങ്കയെ പൊലിസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരമടക്കം ഇതിനെതിരേ രംഗത്തെത്തി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങളും നടന്നു.
പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത് നിയമപരമായ മാര്‍ഗത്തിലല്ലെന്ന് ചിദംബരം തുറന്നടിച്ചു. യു.പിയില്‍ ഇപ്പോള്‍ നിയമപാലനം ഇല്ല.
പുലര്‍ച്ചെ 4.30നാണ് അവരെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല. അറസ്റ്റ് രേഖപ്പെടുത്തിയതു പുരുഷ ഉദ്യോഗസ്ഥനാണ്.
ഒന്നര ദിവസം പിന്നിട്ടിട്ടും മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ആര്‍.പി.സി സെക്ഷന്‍ 151 പ്രകാരമാണ് അവരെ അറസ്റ്റ് ചെയ്തത്.
ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നയാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കണം. പ്രിയങ്കയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന സമീപനമാണ് യു.പി പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടന്നു. ജമ്മു കശ്മിരിലുള്‍പ്പെടെ പ്രകടനം നടത്തിയ നിരവധിപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."