HOME
DETAILS

പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് പ്രൗഢ തുടക്കം, ഹജ്ജ്, വലിയ ഐക്യത്തിന്റെ വേദിയെന്ന്‌ സാദിഖലി തങ്ങൾ

  
February 23 2025 | 03:02 AM

Pookotoor Haj Camp begins

മലപ്പുറം(പൂക്കോട്ടൂർ): 25ാമത് പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് ഖിലാഫത്ത് നഗരിയിൽ തുടക്കമായി. ഹജ്ജിന് പുറപ്പെടുന്നവർക്ക് മികച്ച പരിശീലനം നൽകുന്ന ക്യാംപിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 
ഹജ്ജ് ഏറ്റവും വലിയ ഐക്യത്തിന്റെ വേദിയാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒരുമിച്ചിരിക്കുക എന്ന ആഹ്വാനം പ്രാവർത്തികമാക്കുകയാണ് ഹജ്ജിലൂടെ വിശ്വാസികൾ ചെയ്യുന്നതെന്നും തങ്ങൾ പറഞ്ഞു. 

ഒരേ സ്വരത്തിൽ ഒരേ വേഷത്തിൽ എല്ലാവരും ഒന്നാവുന്ന അത്മാവിന്റെ യാത്രയാണ് ഹജ്ജ്. ഒരു വിശ്വാസി സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് മക്കയിലെത്തുന്നത്. അതിനെ വെറും യാത്രയായി കണ്ടുകൂടാ. ഹജ്ജിലെ വിശുദ്ധിയും ഐക്യവും സാഹോദര്യവും ചേർന്നിരിപ്പുമെല്ലാം അതുകഴിഞ്ഞും കാത്തു സൂക്ഷിക്കാനാവണമെന്നും തങ്ങൾ ഓർമിപ്പിച്ചു. 
 ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി.

സൈനുൽ ആബിദ് സഫാരി മുഖ്യാതിഥിയായി. ഹജ്ജ് ക്യാംപിന്റെ വെബ്‌സൈറ്റ് അഡ്വ.ഹാരിസ് ബീരാൻ എം.പി ലോഞ്ച് ചെയ്തു. സുപ്രഭാതം സപ്ലിമെന്റ് സാദിഖലി ശിഹാബ് തങ്ങൾ കെ.എ റഹ്മാൻ ഫൈസിക്ക് നൽകി പ്രകാശനം ചെയ്തു. അബ്ദുസമദ് പൂക്കോട്ടൂർ രചിച്ച ഹജ്ജ് ഗൈഡ് കാടാമ്പുഴ മൂസഹാജി ത്വാഹ തിരുവനന്തപുരത്തിന് പ്രകാശനംൽകിയും പ്രകാശനം  നിർവഹിച്ചു. എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, സഊദി നാഷനൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ സംബന്ധിച്ചു. സമാപന ദിനമായ ഇന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന പ്രാർഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി

uae
  •  5 days ago
No Image

പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Kerala
  •  5 days ago
No Image

മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു

National
  •  5 days ago
No Image

ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം

International
  •  5 days ago
No Image

സ്വര്‍ണ വിലയേക്കാള്‍ ഏറെ ഉയരത്തില്‍ പവന്‍ ആഭരണത്തിന്റെ വില; സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

Business
  •  5 days ago
No Image

കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍

National
  •  5 days ago
No Image

സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്  

National
  •  5 days ago
No Image

ആതിഫ് അസ്‌ലമിന്‌റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ

International
  •  5 days ago
No Image

ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ

International
  •  5 days ago
No Image

വീണ്ടും പാക് ചാരന്‍മാര്‍ പിടിയില്‍; ഐഎസ്‌ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested

latest
  •  5 days ago