HOME
DETAILS

ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് , നിയമനം ചട്ടം മറികടന്ന്

  
ബാസിത് ഹസൻ 
February 23, 2025 | 3:14 AM

 Chief Civil Engineer is in charge of Chief Safety Commissioner

തൊടുപുഴ: സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (സി.ഇ.എ) ചട്ടങ്ങൾ ലംഘിച്ച് ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് കൈമാറി വൈദ്യുതി ബോർഡ്. ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലടക്കം അപകടങ്ങൾ സംഭവിക്കുമ്പോൾ അടിയന്തര ഇടപെടലുകൾക്ക് നേതൃത്വം നൽകേണ്ടത് ചീഫ് സേഫ്റ്റി കമ്മിഷണറാണ്. ഇലക്ട്രിക്കൽ ചീഫ് എൻജിനീയർമാരെ മാത്രമേ ഈ തസ്തികയിൽ നിയമിക്കാവൂ എന്നാണ് ചട്ടം. സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവരായിരിക്കണമെന്ന സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വ്യവസ്ഥ കാറ്റിൽപ്പറത്തിയാണ് നിയമനം. 

സുരക്ഷ, വൈദ്യുത വിതരണവുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച റെഗുലേഷനുകളിൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമാണിത്. സിവിൽ ഡാം സേഫ്റ്റി ചീഫ് എൻജിനീയർക്കാണ് ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല കൈമാറിയിരിക്കുന്നത്. ഡാം റീഹാബിലിറ്റേഷൻ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ (ഡ്രിപ്) ചുമതലയും ഇദ്ദേഹത്തിനാണ്. 
ഇലക്ട്രിക്കൽ സേഫ്റ്റിയും ഡാം സേഫ്റ്റിയും സംയോജിപ്പിച്ച് ഒരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് വിചിത്രമായ നടപടിയായി ബോർഡ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. സി.ഇ.എ ചട്ടങ്ങൾക്ക് കീഴിൽ നിർവചിച്ചിരിക്കുന്നതുപോലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ പങ്ക് ഏറെ പ്രത്യേകതയുള്ളതാണ്.

സാങ്കേതികമായി മികച്ച പരിഹാരങ്ങളിലൂടെ വൈദ്യുത അപകടങ്ങൾ വിശകലനം ചെയ്ത് തടയുക, ഇലക്ട്രിക്കൽ അപകടങ്ങൾക്കും ഇൻസ്റ്റാളേഷനുകൾക്കും അനുയോജ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പാക്കുക, സുരക്ഷാചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതലയാണ്. ഇലക്ട്രിക്കൽ സിസ്റ്റങ്ങളിൽ സാങ്കേതിക വൈദഗ്ധ്യവും ആവശ്യമാണ്. 
വൈദ്യുതി ബോർഡിന്റെ പ്രവർത്തന മേഖലകളിൽ അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ സാങ്കേതിക പശ്ചാത്തലമില്ലാതെ, ഇലക്ട്രിക്കൽ സുരക്ഷയുടെ മേൽനോട്ടം വഹിക്കാൻ സിവിൽ എൻജിനീയറെ നിയമിച്ചത് സുരക്ഷാ മാനദണ്ഡങ്ങളിലും അപകട അന്വേഷണങ്ങളുടെ ഫലപ്രാപ്തിയിലും വിട്ടുവീഴ്ച ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 
അതേ സമയം സി.ഇ.എ ചട്ടങ്ങൾ അനുസരിച്ച് പ്രത്യേക സുരക്ഷാ ഓഫിസർ തസ്തികകളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണെന്നും ചീഫ് സേഫ്റ്റി കമ്മിഷണറായി ഇലക്ട്രിക്കൽ എൻജിനീയറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി എൻജിനിയേഴ്‌സ് അസോസിയേഷൻ വൈദ്യുതി ബോർഡ് ചെയർമാൻ ആന്റ് മാനേജിങ് ഡയരക്ടർക്ക് കത്ത് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  a month ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  a month ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  a month ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  a month ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  a month ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  a month ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  a month ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  a month ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  a month ago