ഡല്‍ഹിയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ അതിഷി; പദവിയിലെത്തുന്ന ആദ്യ വനിത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ അതിഷി. ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയെ തെരഞ്ഞെടുത്തു. ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ എം.എല്‍.എമാര്‍ ഏകകണ്ഠമായാണ് അതിഷിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.
ആദ്യമായാണ് ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പദവിയില്‍ ഒരു വനിത എത്തുന്നത്. ഡല്‍ഹിയുടെ ചരിത്രത്തിലാദ്യമായി ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകള്‍ ആകുന്നു എന്ന പ്രത്യേകത കൂടി കൈവന്നിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പോടെ. ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും 22 പാര്‍ട്ടി എം.എല്‍.എമാരും പങ്കെടുത്ത യോഗത്തില്‍
സഞ്ജീവ് ഝാ എംഎല്‍എയാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും നിയമസഭാ പാര്‍ട്ടിക്കും അതിഷി നന്ദി അറിയിച്ചു.
'എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും നിയമസഭാ പാര്‍ട്ടിക്കും നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ ശക്തമായ പ്രതിപക്ഷമാകും' അവര്‍ പറഞ്ഞു. ബി.ജെ.പി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ആം ആദ്മി പാര്‍ട്ടി നിറവേറ്റുമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവരടക്കം എ.എ.പിയുടെ മുന്‍നിര നേതാക്കളെല്ലാം പരാജയപ്പെട്ടിരുന്നു.
ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി നിയോജകമണ്ഡലത്തെയാണ് അതിഷി പ്രതിനിധീകരിക്കുന്നത്. ബി.ജെ.പിയുടെ രമേശ് ബിധൂരിക്കെതിരെ മത്സരിച്ചാണ് അതിഷി തന്റെ സീറ്റ് നിലനിര്‍ത്തിയത്.
2024 സെപ്തംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ അഞ്ച് മാസത്തിന് ശേഷം ജയില്‍ മോചിതനായ കെജ്‌രിവാള്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ആണ് 43കാരിയായ അതിഷി ഡല്‍ഹി മുഖ്യമന്ത്രിവുന്നത്.
മൂന്നാമതും അധികാരത്തിലെത്തനുള്ള എ.എ.പി പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടാണ് 27 വര്‍ഷത്തിന് ശേഷം ബി,ജെ,പി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2020ല്‍ എട്ട് സീറ്റ് മാത്രം നേടിയ ബി.ജെ.പി ഇത്തവണ 48 സീറ്റ് ആണ് ലഭിച്ചത്. അതേസമയം, 62 സീറ്റുണ്ടായിരുന്ന എ.എ.പിയുടെ സീറ്റ്‌നില 22ലേക്ക് ചുരുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."