
ശശി തരൂരിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും; പ്രതികരണവുമായി കെ.മുരളീധരന്

തിരുവനന്തപുരം: ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരുംതന്നെ പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന് പറഞ്ഞു. അതേസമയം ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി വിട്ടു പോകരുത്. ശശി തരൂര്‍ ഇതുവരെ പരിധി വിട്ടിട്ടൊന്നുമില്ലെന്നും കെ മുരളീധരന് പറഞ്ഞു.
അതേസമയം അനുനയ നീക്കങ്ങള്ക്കില്ലെന്ന കോണ്‍ഗ്രസ് നിലപാടിന് മറുപടിയുമായി ശശി തരൂര്‍ എം.പി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തനിക്ക് മുന്നില്‍ വേറേയും വഴികളുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി അതിന്റെ അടിത്തറ തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും എടുത്തു പറഞ്ഞിരുന്നു.
പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടേണ്ടതുണ്ട്. ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. ഇനിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് നിന്ന് നാല് തവണ താന്‍ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിനായി തന്രെ കാഴ്ചപ്പാടുകല്‍ സ്വതന്തമായി അവതരിപ്പിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ ആളുകള്‍ക്ക് തന്രെ പെരുമാറ്റവും സംസാരവും ഇഷ്ടമാണ്. അവര്‍ അത് അംഗീകരിക്കുന്നു. പാര്‍ട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് ഇത് കാരണമാകുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അത്തരമൊന്നാണ് പാര്‍ട്ടിക്ക് 2026 തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാര്‍ട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ്.
'ഞാനാണ് നേതാവാകാന്‍ യോഗ്യനെന്ന് പല സ്വതന്ത്ര ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ എനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കണ്ട. പുസ്തകമെഴുത്ത പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ട്' ശശി തരൂര്‍ പറഞ്ഞു.
ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാരാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• a day ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• a day ago
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്
National
• a day ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• a day ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• a day ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• a day ago
കെ.എസ്.ആര്.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ
Kerala
• a day ago
പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ
Kerala
• a day ago
വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍
Kerala
• a day ago
പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
Kerala
• a day ago
തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍
Kerala
• a day ago
പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• a day ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• a day ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 2 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 2 days ago
ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്
Cricket
• a day ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago