
'മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയായില്ല'; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് ഞാന്‍. സിപിഐഎമ്മില്‍ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് ഇനിയും തിരുത്താമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള വ്യക്തിയാണ് തരൂര്‍, അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാന്‍ ഞാന്‍ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. അദ്ദേഹം തന്നെ തിരുത്തക്കോട്ടേയെന്നും സുധാകരന്‍ പറഞ്ഞു.
അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാന്‍ നാലു തവണ അദ്ദേഹത്തെ വിളിച്ചു. കിട്ടിയില്ല. നേതാക്കള്‍ ഇല്ലെന്ന വിമര്‍ശനം. അദ്ദേഹത്തിന് വിമര്‍ശിക്കാം. ലീഡര്‍ഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. ഞാന്‍ പോരാ എന്ന അഭിപ്രായമുണ്ടെങ്കില്‍ നന്നാവാന്‍ നോക്കാമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരുംതന്നെ പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി വിട്ടു പോകരുത്. ശശി തരൂര്‍ ഇതുവരെ പരിധി വിട്ടിട്ടൊന്നുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം അനുനയ നീക്കങ്ങള്‍ക്കില്ലെന്ന കോണ്‍ഗ്രസ് നിലപാടിന് മറുപടിയുമായി ശശി തരൂര്‍ എം.പി നേരത്തേ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തനിക്ക് മുന്നില്‍ വേറേയും വഴികളുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി അതിന്റെ അടിത്തറ തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും എടുത്തു പറഞ്ഞിരുന്നു.
പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടേണ്ടതുണ്ട്. ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. ഇനിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് നിന്ന് നാല് തവണ താന്‍ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിനായി തന്‍രെ കാഴ്ചപ്പാടുകല്‍ സ്വതന്തമായി അവതരിപ്പിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ ആളുകള്‍ക്ക് തന്‍രെ പെരുമാറ്റവും സംസാരവും ഇഷ്ടമാണ്. അവര്‍ അത് അംഗീകരിക്കുന്നു. പാര്‍ട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് ഇത് കാരണമാകുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അത്തരമൊന്നാണ് പാര്‍ട്ടിക്ക് 2026 തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാര്‍ട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ്.
'ഞാനാണ് നേതാവാകാന്‍ യോഗ്യനെന്ന് പല സ്വതന്ത്ര ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ എനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കണ്ട. പുസ്തകമെഴുത്ത പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ട്' ശശി തരൂര്‍ പറഞ്ഞു.
ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാരാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.jpg?w=200&q=75)
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബിഎസ്‌എഫിൻ്റെ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു
latest
• 5 days ago
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം
latest
• 5 days ago
കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
Kuwait
• 5 days ago
പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ
National
• 5 days ago
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
National
• 5 days ago
'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി
International
• 6 days ago
വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്
latest
• 6 days ago
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 6 days ago
യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില
uae
• 6 days ago
വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ
Economy
• 6 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 6 days ago
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന
National
• 6 days ago
യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി
Business
• 6 days ago
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു
Kerala
• 6 days ago
ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ: സെർജിയോ ബുസ്ക്വറ്റ്സ്
Football
• 6 days ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• 6 days ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• 6 days ago
ഏഴുവയസുകാരിയുടെ ജീവൻ അപായത്തിൽ: പേവിഷബാധയ്ക്ക് മറുമരുന്നില്ലേ? കുട്ടികളെ രക്ഷിക്കാൻ എന്താണ് വഴി?
Kerala
• 6 days ago
സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്
International
• 6 days ago
മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി
Kerala
• 6 days ago
സംഘ്പരിവാര്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍
National
• 6 days ago