കാത്തിരുന്ന എല്‍.ജി.എസ് വിജ്ഞാപനം വന്നു; ഏത് ജില്ലയില്‍ അപേക്ഷിക്കണം? കഴിഞ്ഞ തവണ ലഭിച്ച നിയമനങ്ങള്‍ അറിയാം
കാത്തിരുന്ന എല്‍.ജി.എസ് വിജ്ഞാപനം വന്നു; ഏത് ജില്ലയില്‍ അപേക്ഷിക്കണം? കഴിഞ്ഞ തവണ ലഭിച്ച നിയമനങ്ങള്‍ അറിയാം
വെറും ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള പി.എസ്.സി ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. കുറഞ്ഞ യോഗ്യതയില്‍ സ്ഥിര ജോലി നേടാമെന്നതാണ് എല്‍.ജി.എസിന്റെ പ്രത്യേകത. ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തത് കൊണ്ടുതന്നെ മത്സരവും കുറവായിരിക്കും. താല്പര്യമുള്ളവര്ക്ക് 2024 ജനുവരി 17 വരെ അപേക്ഷിക്കാവുന്നതാണ്.
കാറ്റഗറി നമ്പര്‍: 535/2023
ഒഴിവ്
എല്‍.ജി.എസില്‍ നിലവില്‍ കേരളത്തിലുടനീളം 4000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987 നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം ഉണ്ടായിരിക്കാനും പാടില്ല.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് കഴിഞ്ഞ തവണ ലഭിച്ച നിയമനങ്ങള്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഓരോ ജില്ലകളിലും വ്യത്യസ്ത ഒഴിവുകളാണുള്ളത്.
കഴിഞ്ഞ LGS ലിസ്റ്റില്‍ നിന്നും അഡൈ്വസ് ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 449, കൊല്ലം 340, പത്തനംതിട്ട 200, ആലപ്പുഴ 232, കോട്ടയം 254, ഇടുക്കി 152, എറണാകുളം 370, തൃശ്ശൂര്‍ 307, പാലക്കാട് 295, മലപ്പുറം 338, കോഴിക്കോട് 313, വയനാട് 130, കണ്ണൂര്‍ 323, കാസര്‍ഗോഡ് 151 എന്നിങ്ങനെ കഴിഞ്ഞ തവണ അഡൈ്വസ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പരമാവധി ഇത്തവണയും അപേക്ഷിക്കാന്‍ ശ്രമിക്കുക.
അപേക്ഷ സമര്‍പ്പിക്കാന്‍ https://thulasi.psc.kerala.gov.in/thulasi/ സന്ദര്‍ശിക്കുക.
ഔദ്യോഗിക അപേക്ഷ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."