HOME
DETAILS
MAL
വൈദ്യുതി വില്‍ക്കരുത്, വിതരണം ചെയ്യണം
backup
October 13 2021 | 01:10 AM
ന്യൂഡല്‍ഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ സൂക്ഷിക്കുന്ന വൈദ്യുതി സ്വന്തം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാതെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ പവര്‍ എക്സ്ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുന്നുമുണ്ട്. ഇതനുവദിക്കില്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. കല്‍ക്കരി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത് കേന്ദ്ര അറിയിപ്പ്.
വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ 15 ശതമാനം വൈദ്യുതി സംസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയാണ് പതിവ്. ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്വം അതത് സംസ്ഥാനങ്ങളിലെ വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാതെ പവര്‍ എക്സ്ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായാണ് അറിയുന്നത്. ഇത് അനുവദിക്കില്ല. അങ്ങനെ ചെയ്താല്‍ കേന്ദ്രം അനുവദിച്ച വൈദ്യുതി പിന്‍വലിക്കും. അധിക വൈദ്യുതി ഉണ്ടെങ്കില്‍, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്കാന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചതായും കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."