അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; ലംഖിംപുരില്‍ സ്വതന്ത്ര അന്വേഷണം വേണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: ലംഖിംപുരില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തില്‍ പിതാവ് അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ സര്‍ക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ രണ്ടംഗ ജഡ്ജിമാര്‍ കേസ് അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുന്‌പോള്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല. രാജിവെക്കാത്ത സാഹചര്യത്തില്‍ അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന് പ്രതിനിധി സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരി സംഭവത്തെക്കുറിച്ചുള്ള വസ്തുതകളുടെ ഒരു മെമ്മോറാണ്ടം പ്രതിനിധി സംഘം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."