സര്‍ക്കാര്‍ അപമാനിച്ചു; പെന്‍ഷന്‍ തനിക്ക് മാത്രമായി വേണ്ടെന്ന് മറിയക്കുട്ടി
പെന്‍ഷന്‍ തനിക്ക് മാത്രമായി വേണ്ടെന്ന് മറിയക്കുട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ തന്നെ അപമാനിച്ചെന്ന് മറിയക്കുട്ടി. പെന്‍ഷന്‍ തനിക്ക് മാത്രമായി വേണ്ടെന്നും കോടതിയില്‍ സര്‍ക്കാര്‍ തന്നെ അപമാനിച്ചെന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
'പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടേണ്ട ഒന്നാണ്, അത് ഞങ്ങളുടെ അവകാശമാണ്. ഒന്നരക്കോടി എനിക്ക് നീക്കിയിരിപ്പുണ്ടെന്നാണല്ലോ വാദം. മകള്‍ വിദേശത്ത്, ഒന്നരയേക്കര്‍ സ്ഥലം… തുടക്കം മുതല്‍ തന്നെ അപമാനിക്കുകയാണ് പിണറായിയും ഗുണ്ടകളും. ഞാനെല്ലാവര്‍ക്കും വേണ്ടിയാണ് പോരാടുന്നത്. എന്റേത് രാഷ്ട്രീയമല്ല, ജീവിതമാര്‍ഗമാണെന്ന് മറിയക്കുട്ടി പറഞ്ഞു.
ഹരജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് ഹൃദയഭേദകമാണ് ഹൈക്കോടതി പറഞ്ഞു. ഹരജിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാല്‍ ഇവിടെ ആളുകള്‍ക്കു ജീവിക്കണ്ടേ. ആളുകളുടെ ഡിഗ്‌നിറ്റിയെപ്പറ്റി സര്‍ക്കാര്‍ ഓര്‍ക്കണം. ഹര്‍ജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാന്‍ പലരും തയാറായേക്കും, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്‌നിറ്റിയും കൂടി കോടതിക്ക് ഓര്‍ക്കേണ്ടതുണ്ട്.' കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."