HOME
DETAILS

ഗുജറാത്തില്‍ ഇനി മദ്യവും കിട്ടും; നിരോധനത്തില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍

  
backup
December 23, 2023 | 4:50 AM

bjp-government-allows-liquer-in-gujarath-s-gift-city

ഗുജറാത്തില്‍ ഇനി മദ്യവും കിട്ടും; നിരോധനത്തില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍

സൂറത്ത്: സമ്പൂര്‍ണ്ണ മദ്യനിരോധന നയത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ഗുജറാത്ത് സര്‍ക്കാര്‍. ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് നിലനിന്നിരുന്ന മദ്യ നിരോധന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി (GIFT) ലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയായ ഗാന്ധിനഗറിന് സമീപത്തുള്ള ഗിഫ്റ്റ് സിറ്റിയിലെ വൈന്‍ ആന്‍ഡ് ഡൈന്‍ സേവനം നല്‍കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍, താല്‍ക്കാലിക പെര്‍മിറ്റുള്ള ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങളിലെ ഉടമസ്ഥര്‍ക്കും, തൊഴിലാളികള്‍ക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കും. ഇവര്‍ക്കായി പ്രത്യേക എഫ്.എല്‍ 3 ലൈസന്‍സുകള് അനുവദിക്കാനാണ് നീക്കം. എന്നാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളില്‍ മദ്യ നിരോധനം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രപിതാവിന്റെ ജന്‍മ നാട്ടില്‍ മദ്യം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിന് പിന്നില്‍ ഗുഢ ലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശക്തി സിന്‍ഹ ഗോഹില്‍ കുറ്റപ്പെടുത്തി.

' ഗുജറാത്തില്‍ നിരോധനം നിലനില്‍ക്കെ തന്നെ മദ്യ ഉല്‍പ്പന്നങ്ങള്‍ സുലഭമാണ്. നിരോധനം കര്‍ശനമാക്കുന്നതിന് പകരം പിന്‍വാതിലിലൂടെ നിയമം പൊളിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മദ്യ നിരോധനം നീക്കാന്‍ ആരുടെ അടുത്ത് നിന്നാണ് ഇവര്‍ പണം വാങ്ങിയത്. പുതിയ ഇളവുകള്‍ എത്രയും വേഗം നീക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം,' ശക്തി സിന്‍ഹ പറഞ്ഞു.

1960 ല്‍ രൂപീകരണ കാലം തൊട്ടേ ഗുജറാത്ത് ഡ്രൈ സ്റ്റേറ്റാണ്. മദ്യത്തിന്റെ ഉപയോഗവും, വിതരണവും നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. എങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ച് കൊണ്ട് ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമാണെന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ബി.ജെ.പി ഗവണ്‍മെന്റ് നേരിട്ട് മദ്യ വില്‍പ്പനക്ക് അനുമതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  6 minutes ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  13 minutes ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  18 minutes ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  41 minutes ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  39 minutes ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  42 minutes ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  43 minutes ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  an hour ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  an hour ago