അറബി ഭാഷാ പ്രാധാന്യം
ജമീല്‍ കെ. അരിക്കുളം
ലോകത്ത് ഏകദേശം 450 മില്യൻ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയും 24 ഓളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയുമായ അറബിയുടെ സമകാലിക പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ഐക്യരാഷ്ട്രസഭ അറബി ഭാഷയെ അംഗീകരിച്ചത്. ഡിസംബര്‍ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ആയിരക്കണക്കിന് ഭാഷകള്‍ സംസാരിക്കുന്ന ലോകത്ത് അറബി ഭാഷയെ തികച്ചും വ്യത്യസ്തമാക്കുന്ന വിവിധ ഘടകങ്ങള്‍ ഉണ്ട്. സെമിറ്റിക് ഭാഷയില്‍ ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ഭാഷാഭേദങ്ങള്‍ ഉണ്ടെങ്കിലും ഇവയൊന്നും സ്വാംശീകരിക്കാത്ത അത്ഭുതകരമായ ഒരു കുതിച്ചുചാട്ടം അറബി ഭാഷക്കുണ്ടായി എന്നത് ഏറെ പ്രാധാന്യം അറിയിക്കുന്നുണ്ട്. അടിസ്ഥാന തത്വങ്ങള്‍ വിള്ളലുകള്‍ തീര്‍ത്ത് പല ഭാഷാ വകഭേദങ്ങളും മാറ്റത്തിരുത്തുകള്‍ക്ക് വിധേയമാകുമ്പോഴും അറബി ഭാഷ അതിന്റെ തന്മയത്വത്തോടെയും പാരമ്പര്യ വികാസ വഴികളിലും കൂടി മാത്രമാണ് പുതിയ തലങ്ങളിലേക്ക് പരിഗണിച്ചു കൊണ്ടിരിക്കുന്നത്. ഷേക്‌സ്പിയര്‍ മുതലുള്ള അതിനുമുമ്പും വിരചിതമായിട്ടുള്ള കൃതികള്‍ എന്ന് വായിക്കാനും മനസ്സിലാക്കാനും ഏറെ പ്രയാസപ്പെടുന്നിടത്ത് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ അനായാസം വായന വിധേയമാക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇന്ന് സാധ്യതകളുടെ വിവിധ തുറകളിലേക്ക് അറബി ഭാഷ മനുഷ്യനെ ഉയര്‍ത്തിക്കൊണ്ടു പോകുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറബി ഭാഷയുടെ പ്രസക്തി, പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് വിവിധ വകുപ്പുകള്‍ രൂപീകരിച്ചതും മേഖലയില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതും.
പതിനാറായിരത്തോളം ഭാഷാവേരുള്ളള്ള അറബിഭാഷ പൗരാണികകാലം മുതലേ കേരളത്തിലെത്തിയിരുന്നു. മാലിക് ദീനാറിലൂടെയും സംഘത്തിലൂടെയായിരുന്നു അറബിഭാഷ കേരളത്തില്‍ വ്യാപിച്ചത്. ഇന്ന് നാം ഉപയോഗിക്കുന്ന പല പേരുകളുടെയും അടിസ്ഥാന നാമം തേടി പോയാല്‍ അറബിയിലേക്കെത്തും. നമ്മുടെ നാട്ടിലെ മിക്ക സ്ഥലനാമങ്ങളും അറബിയില്‍ നിന്നും രൂപപ്പെട്ടതാണ്. കല്ലാഹ് കല്ലായി ആയതും ശാലിഹാര്‍ (ചെറുപുഴ) ചാലിയാറായി പരിണമിച്ചതുമെല്ലാം ഇതിന് ഉദാഹരണമായി കാണാവുന്നതാണ്. വാസ്‌കോഡഗാമ കേരളത്തില്‍ എത്തിയത് കോഴിക്കോട് സാമൂതിരി രാജാവിന്ഒരു കത്തുമായിട്ടായിരുന്നു. അതിലെ ഭാഷ അറബിയായിരുന്നുവെന്ന് ഗുണ്ടര്‍ട്ട് കേരള പഴമയില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് . പൊന്നാനിയും തിരൂരങ്ങാടിയുംമെല്ലാം ഒരു കാലത്ത് അറബിഭാഷ പഠനത്തിന്റെ കേന്ദ്രങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."