HOME
DETAILS

ഗസ്സയോട് ഐക്യപ്പെട്ട് ആഘോഷമില്ലാതെ ബെത്‌ലഹേം; ക്രിസ്മസ് ആയിട്ടും ആളൊഴിഞ്ഞ് ബെത്‌ലഹേം തെരുവുകള്‍

  
backup
December 24 2023 | 05:12 AM

bethlehems-christians-face-heartbreak-at-christmas

ബത്‌ലഹേം: രണ്ടര മാസത്തിലേറെയായി ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്ന ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചും ബെത്‌ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷമില്ല. ഗസ്സയുമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഫലസ്തീനിലെ ചര്‍ച്ചുകളിലെ എല്ലാ ആഘോഷങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും നാളത്തെ ദിനം സന്നദ്ധ സേവനങ്ങളും പ്രാര്‍ഥനകളും മാത്രമായി പരിമിതപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഗസ്സയില്‍ നിന്ന് 70 ഓളം കിലോമീറ്റര്‍ മാത്രം അകലെയുള്ള നഗരമാണ് ബെത്‌ലഹേം. യേശു ക്രിസ്തു ജനിച്ചെന്ന് കരുതുന്ന ഇവിടെ പതിവിന് വിപരീതമായി ഇത്തവണ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളും ഉണ്ടാകില്ല.

ബെത്‌ലഹേമിലെ ജനതക്ക് ഗസ്സയില്‍ കുടുംബ, സുഹൃദ് ബന്ധങ്ങളുണ്ടെന്നും അതിനാല്‍ അവരോട് ഞങ്ങള്‍ക്ക് ഐക്യപ്പെടാതിരിക്കാനാവില്ലെന്നും ബെത്‌ലഹേം സിറ്റി കൗണ്‍സില്‍ പറഞ്ഞു. നാളെ ക്രിസ്മസ് ദിനമായിട്ടും അധിനിവിശ്ട വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം ശാന്തമാണ്. ആഘോഷം നേരത്തെ തന്നെ വേണ്ടെന്ന് വച്ചതിനാല്‍ നഗരത്തില്‍ ക്രിസ്മസിന് മുമ്പുള്ള പതിവ് തിരക്കുകളോ ജനക്കൂട്ടമോയില്ല. നിരത്തുകളില്‍ ശൂന്യമാണെന്നും കടകളും വ്യാപാരസ്ഥാപനങ്ങളും നാമമാത്രമായി തുറന്നിട്ടുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

നഗരത്തിന്റെ പ്രധാന കേന്ദ്രമായ മാങ്കര്‍ സ്‌ക്വയറിലും ശ്മശാന മൂകതയാണ്. പൊതുവെ ഡിസംബര്‍ അഴസാന വാരങ്ങളില്‍ അതീവജനനിബിഡമാകാറുള്ള തെരുവുകളില്‍ ഇപ്പോള്‍ ആളുകളില്ല. പ്രധാന തീര്‍ഥാടന കേന്ദ്രമായ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയിലും തിരക്കുകളില്ല. ആക്രമണം തുടങ്ങിയതിനൊപ്പം ബെത്‌ലഹേമിലേക്കുള്ള വഴികളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ഇവിടേക്കും പുറത്തേക്കുമുള്ള സഞ്ചാം ഇസ്‌റാഈല്‍ തടഞ്ഞിരുന്നു.

ഇക്കുറി ക്രിസ്മസ് ദിനത്തില്‍ പ്രാര്‍ഥനയുമായി കഴിയണമെന്ന് കഴിഞ്ഞദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനംചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago