ഒരുക്കങ്ങള്‍ പൂര്‍ത്തിയായി തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സനദ്ദാന സമ്മളേനവും
തെയ്യോട്ടുചിറ: ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മലബാറിലെ പ്രശസ്ത നേര്‍ച്ചകളിലൊന്നായ തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ മൂന്നു മുതല്‍ എട്ടുവരെ നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയോടനുബന്ധിച്ച് കെ.എം.ഐ.സി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് സനദ്ദാന സമ്മളേനവും നടക്കും.
മൂന്നിന് കാലത്ത് ആറുമണിക്ക് മഹല്ല് ഖാസി സി.കെ മൊയ്തുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഒന്‍പതിന് ഹയാത്തുല്‍ ഇസ്‌ലാം സംഘം ചെയര്‍മാന്‍ സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം പതാക ഉയര്‍ത്തും. 9.30 നു തുടങ്ങുന്ന ഉദ്ഘാടന സമ്മേളനവും സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം നിര്‍വ്വഹിക്കും. കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ സി.എച്ച് അബ്ദുറഹിമാന്‍ വഹബി അധ്യക്ഷനാകും. മഹല്ല് ഖാസി സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും.
പതിനൊന്നിന് പഠനക്യാംപില്‍ 'സൈബര്‍ ലോകം നടപ്പാതയിലെ ചതിക്കുഴികള്‍' എന്ന വിഷത്തില്‍ ഹംസ അഞ്ചുമുക്കില്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ക്വിസ് മത്സരം. വൈകിട്ട് 7.30 ന് കല്ലൂര്‍ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ അയ്യൂബ് ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് 'അല്ലാഹുവിന്റെ ഔലിയാക്കള്‍' എന്ന വിഷയത്തില്‍ എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.
നാലാം തിയതി പഠന ക്യാംപില്‍ റഷീദ് മാസ്റ്റര്‍ കൊടിയൂറ വിഷയാവതരണം നടത്തും. രണ്ടിന് കുടുംബസംഗമം സെഷനില്‍ അബ്ദുറഹിമാന്‍ ചേളാരി മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് അന്‍വര്‍ മുഹയിദ്ധീന്‍ ഹുദവി ആലുവയുടെ മതപ്രഭാഷണം.
അഞ്ചാം തിയതി കെ.എം.ഐ.സി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് സനദ്ദാന സമ്മളേനവും മതപ്രഭാഷണവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ സി.എച്ച് അബ്ദുറഹിമാന്‍ വഹബി സനദ്ദാന പ്രഭാഷണം നടത്തും. ഇബ്രാഹിം ഖലീല്‍ ഹുദവി മതപ്രഭാഷണം നടത്തും.
ആറാം തിയതി കമാലി സംഗമത്തില്‍ ജലീല്‍ സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. ദിഖ്‌റ് ദുആ സമ്മേളനം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും. എട്ടാം തിയതി യു.പി മുഹമ്മദ് മുസ്‌ലിയാര്‍ മാത്തൂര്‍ ഖത്തം ദുആക്കു നേതൃത്വം നല്‍കും. എട്ടിന് നടക്കുന്ന മൗലിദ് പാരായണത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."