ആരോഗ്യ സംരക്ഷണം: സുസ്ഥിരത ഭാവിയുടെ താക്കോല്‍
ദുബൈ: അതിവേഗ സാങ്കേതിക മുന്നേറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഭാവി തലമുറകളില്‍ അതിന്റെ സ്വാധീനം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ആരോഗ്യ സംരക്ഷണ വീക്ഷണം മാതൃകാപരമായ മാറ്റത്തിന് വിധേയമാവുകയാണെന്നും സുസ്ഥിരതയും നവീകരണവും സുപ്രധാന ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ നാം സമന്വയിപ്പിക്കേണ്ടതുണ്ടെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. പുതുവര്‍ഷവുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു കൊണ്ടുള്ള പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ജനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങളെ പിന്തുണക്കാന്‍ മാത്രമല്ല, കോവിഡ് 19 മഹാമാരി പോലുള്ള ഗൗരവതരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും ആഗോള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കേണ്ടത് ഏറെ സുപ്രധാന കാര്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഭൂമിയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കനും, കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളെ നേരിടാന്‍ തയാറെടുക്കാന്‍ ശേഷി കൂട്ടാനുമായി സുസ്ഥിര ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കലാണ് ആരോഗ്യ രംഗം ഇപ്പോള്‍ ആവശ്യപ്പെടുന്ന പ്രധാന ചുവടുവെപ്പ്. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഊര്‍ജ സ്‌ത്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കുകയും പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറുകയും ഫലപ്രദമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുകയും വേണം. ഇതിനായി കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഒരുമിച്ച് മറികടക്കാന്‍ സര്‍ക്കാറുകളും നയ നിര്‍മാതാക്കളും ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി കമ്പനികളും പരിചരണ ദാതാക്കളും തമ്മില്‍ ശക്തമായ സഹകരണം ആവശ്യമാണ്. യുഎഇയില്‍ അടുത്തിടെ സമാപിച്ച കോപ് 28 തെളിയിച്ചതു പോലെ, കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നതിന് മതിയായ തെളിവുകള്‍ ഇപ്പോള്‍ നുമുക്ക് മുന്നിലുണ്ട്. അതിനാല്‍, വെല്ലുവിളികളെ അതിജീവിക്കാനും സുസ്ഥിര നടപടികളെ പിന്തുണക്കാനും പ്രാപ്തിയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയിലും ജിസിസിയിലുമുടനീളമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് ഒരു പരിവര്‍ത്തന യാത്ര പ്രതിജ്ഞാബദ്ധതയോടെ ആസ്റ്ററിലൂടെ തങ്ങള്‍ തുടരുന്നു. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗമാണ് സ്ഥാപനം പ്രാവര്‍ത്തികമാക്കുന്നത്. സ്ഥാപനത്തിനുള്ളില്‍ 3,679,200 കിലോ വാട്ട് സൗരോര്‍ജം, 2,300,000 കിലോ വാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജം, 3,569,298 കിലോ വാട്ട് ജലവൈദ്യുതി എന്നിവയുടെ സംയോജനം മൊത്തം ഹരിത ഗൃഹ വാതക ഉദ്‌വമനത്തില്‍ ശ്രദ്ധേയമായ 6,824 ടിസിഒ2ഇയുടെ കുറവ് സൃഷ്ടിച്ചു. ഇത്തരം ഉദ്യമങ്ങള്‍ പരിസ്ഥിതി ക്ഷേമത്തിന് മാത്രമല്ല, പൊതുജനാരോഗ്യത്തോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."