കുവൈത്തിൽ പണപ്പെരുപ്പം ഉയരുന്നതായി റിപ്പോർട്ട്
Inflation is reported to be rising in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ പണപ്പെരുപ്പം കൂടിയതായി റിപ്പോർട്ട്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവര കണക്കുപ്രകാരം നവംബർ മാസത്തിൽ കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ (പണപ്പെരുപ്പം) വാർഷികാടിസ്ഥാനത്തിൽ 3.79 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻ മാസത്തെ അപേക്ഷിച്ച് നവംബറിൽ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് 0.23 ശതമാനമാണ്. ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വേണ്ടിവരുന്ന ചെലവ് വർദ്ധിച്ചതുമാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ഫുഡ് ആൻഡ് ബിവറേജസ് ഗ്രൂപ്പിന്റെ സൂചിക പ്രകാരം 2022 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ നവംബറിൽ 5.81 ശതമാനം ഉയർന്നിട്ടുണ്ട്. സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങളുടെ വില സൂചികയിൽ വാർഷികാടിസ്ഥാനത്തിൽ 0.22 ശതമാനം വർധന ഉണ്ടായതായും റിപ്പോർട്ടിലുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."