സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് കുറ്റപത്രം; സരിത്ത് ഒന്നാം പ്രതി: എം.ശിവശങ്കര്‍ 29ാം പ്രതി
കൊച്ചി: കേരളത്തെ ഏറെ ഉലച്ചസ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂവായിരം പേജുള്ള കുറ്റപത്രത്തില്‍ സരിത്ത് ആണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ്. ഇരുപത്തിയൊന്‍പതു പേരെ പ്രതിചേര്‍ത്താണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദമായ കേസില്‍ പിന്നീട് അന്വേഷണം എങ്ങുമെത്താതെ പോവുകയാണെന്ന വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളില്‍ നിന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനുണ്ടായിരുന്നു. ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ മറ്റേതെങ്കിലും തരത്തില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ നിന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താന്‍ കസ്റ്റംസിനായിട്ടില്ല.
സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടുവെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. എന്നാല്‍ ആ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് കണ്ടെത്താനായിട്ടില്ല. കെ.ടി.റമീസായിരുന്നു സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍. 21 തവണ നയതന്ത്രചാനല്‍ വഴി സ്വര്‍ണം റമീസ് സ്വര്‍ണം കടത്തി. ആകെ 169 കിലോ സ്വര്‍ണമാണ് ഇങ്ങനെ കടത്തി കൊണ്ടു വന്നത്. കോഴിക്കോട്ടും മലപ്പുറത്തുള്ള പ്രതികളാണ് സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചത്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.
സ്വര്‍ണം കള്ളക്കടത്തു നടത്തിയതിന്, കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന് എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."