ജാനകിക്കാട് പീഡനം; കൂടുതല്‍ തവണ പീഡനത്തിനിരയായെന്ന് മൊഴി; ഒരാള്‍ കൂടി അറസ്റ്റില്‍
കുറ്റ്യാടി: ജാനകിക്കാട്ടില്‍ കൂട്ടബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂടുതല്‍ തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായക്കൊടി പാലോളി സ്വദേശി മാവിലപ്പാടി വീട്ടില്‍ മെര്‍വിനെയാണ് (22) പേരാമ്പ്ര പെരുവണ്ണാമൂഴി പൊലിസ് വ്യാഴാഴ്ച്ച രാത്രി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 16ന് നേരത്തെ പിടിയിലായ മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുലും സുഹൃത്തായ മെര്‍വിനും ചേര്‍ന്ന് ചെമ്പനോട ഭാഗത്തെ പുഞ്ചവയലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
പെണ്‍കുട്ടിയുടെ ബന്ധുവീടായ ചെമ്പനോടയുള്ള വീട്ടിന് സമീപത്തെ തോട്ടില്‍ അലക്കാന്‍ എത്തിയപ്പോള്‍ അവിടെ നിന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ പുഞ്ചവയലില്‍ എത്തിക്കുകയായിരുന്നു. മൂന്നുപേരും ഒരു ബൈക്കിലാണ് ഇവിടെ എത്തിയതെന്നും പിന്നീട് ഉള്‍വനത്തിലേക്ക് കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതുപ്രകാരം രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദ്യ പരിശോധനക്ക് വിധേയനാക്കിയ പ്രതിയുടെ അറസ്റ്റ് പേരാമ്പ്ര ഡിവൈ.എസ്.പി ജയന്‍ ഡൊമിനിക്ക് രേഖപ്പെടുത്തി. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി.
ഒക്ടോബര്‍ മൂന്നിനാണ് പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ച കായക്കൊടി സ്വദേശിനിയായ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഘത്തിനിരയായത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രാഹുലിന് പുറമെ അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കെപ്പറമ്പത്ത് സായൂജ് എന്നിവര്‍ പിടിയിലായിരുന്നു.
പ്രതികളെ തുടരന്വേഷണത്തിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി ഏഴു ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."