HOME
DETAILS
MAL
വിദേശ സംഭാവന നിയന്ത്രണ നിയമം ; വിദേശ ശക്തികള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തടയാനെന്ന് കേന്ദ്രം
backup
October 23 2021 | 04:10 AM
ന്യൂഡല്‍ഹി: രാജ്യത്ത് വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) നിയമം കൊണ്ടുവന്നത് വിദേശ ശക്തികള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതും സന്നദ്ധ സംഘടനകളുടെ ഫണ്ടിലെ അഴിമതി തടയുന്നതിനും വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജികളില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്ര വിശദീകരണം.
ചില വിദേശ ശക്തികളും വിദേശ രാജ്യങ്ങളും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഭേദഗതിയോടെ സന്നദ്ധ സംഘടനകള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. നിയമ ഭേദഗതി കാരണം യഥാര്‍ഥ സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരില്ല.
അനിയന്ത്രിതമായ വിദേശ സംഭാവന സ്വീകരിക്കുന്നത് മൗലികാവകാശമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഭേദഗതി നിയമത്തിലെ 7, 8 (1) (ബി), 11 (2), 12, 17, 12 എ എന്നീ വകുപ്പുകളാണ് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."