യു.പി.ഐ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീസ് ഈടാക്കി ഫോണ്‍ പേ, ട്രോളി സോഷ്യല്‍ മീഡിയ
സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ 50 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജിന് പണം നല്‍കേണ്ടതില്ല. 50നും 100നും ഇടയിലെ റീചാര്‍ജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാര്‍ജിന് രണ്ട് രൂപയുമാണ് നല്‍കേണ്ടത്.
യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാര്‍ജുകള്‍ക്കോ ബില്‍ പേയ്മെന്റുകള്‍ക്കോ ഫീസ് ഈടാക്കുന്ന ഏക പ്ലാറ്റ്‌ഫോമാണ് ഫോണ്‍പേ. ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോഴും റീചാര്‍ജ് തുക മാത്രം ഈടാക്കുമ്പോള്‍ ഈടാക്കുന്നത്. അതേസമയം ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
എന്നാല്‍ ഈ തീരുമാനത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.
https://twitter.com/Priyanshu3000/status/1451825839734079488
https://twitter.com/Pradeep_NF/status/1451896583709069316
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."