HOME
DETAILS
MAL
പെഗാസസില്‍ അന്വേഷണം; സുപ്രിംകോടതി വിധി നാളെ
backup
October 26 2021 | 10:10 AM
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
രാഷ്ട്രീയ-മാധ്യമ-സാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ മാസം 23 ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് കണ്ടെത്തിയ ചിലര്‍ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ് വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."