ബി.ജെ.പി കുറേ പതിറ്റാണ്ടുകള്‍ കൂടി ഭരണത്തിലുണ്ടാവും; എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിക്ക് മനസിലാവുന്നില്ല- പ്രശാന്ത് കിഷോര്‍
ബെംഗളൂരു: ബി.ജെ.പി രാജ്യത്ത് കുറേക്കാലം കൂടി ഭരണത്തിലുണ്ടാവുമെന്ന് പ്രവചിച്ച് രാഷ്ട്രീയ നയതന്ത്രജ്ഞന് പ്രശാന്ത് കിഷോര്‍. ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനായി എത്തിയപ്പോഴാണ് പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
'കോണ്‍ഗ്രസിന്റെ ആദ്യ 40 വര്‍ഷക്കാലം പോലെ, ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രമാവാന്‍ പോവുകയാണ്... ജയിച്ചാലും തോറ്റാലും. ബി.ജെ.പി എവിടെയും പോകില്ല. ഒരിക്കല്‍ ദേശീയതലത്തില്‍ 30 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാല്‍ പെട്ടെന്നൊന്നും എവിടെയും പോവില്ല. അതുകൊണ്ട്, ദേഷ്യപ്പെട്ട് മോദിയെ പുറത്താക്കാമെന്ന് ധരിച്ചാല്‍ തെറ്റി. ഒരുപക്ഷേ, മോദിയെ പുറത്താക്കാനായേക്കാം. പക്ഷേ, ബി.ജെ.പി എവിടെയും പോകില്ല. അവര്‍ അടുത്ത പതിറ്റാണ്ടുകള്‍ മത്സരിക്കുന്നുണ്ടാവും'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
'ഇവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നം. അദ്ദേഹം ചിന്തിക്കുന്നത്, മോദിയെ പുറത്താക്കുന്നതിലൂടെ കാര്യങ്ങള്‍ കഴിഞ്ഞെന്നാണ്. അത് നടക്കാന്‍ പോകുന്നില്ല'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പ്രശാന്ത് കിഷോറിന്റെ പ്രസംഗം ബി.ജെ.പി നേതാവ് അജയ് സെഹ്റാവത്ത് അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."