HOME
DETAILS

'എന്റെ രക്തം കൊണ്ട് ഞാന്‍ ഇതില്‍ ഒപ്പിടുന്നു' എന്ന് പറഞ്ഞ് ആ ഒപ്പിട്ടത് 135 വര്‍ഷം മുമ്പ് ഇതേ ദിവസം

  
backup
October 29 2021 | 00:10 AM

63563523896458-2

ബാസിത് ഹസന്‍


തൊടുപുഴ: തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പിട്ടത് 135 വര്‍ഷം മുമ്പ് ഇതേ ദിവസം. 'എന്റെ രക്തം കൊണ്ട് ഞാന്‍ ഇതില്‍ ഒപ്പിടുന്നു' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
1886 ഒക്ടോബര്‍ 29നാണ് മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടിഷ് സര്‍ക്കാരുമായി പെരിയാര്‍ പാട്ടക്കരാര്‍ അഥവാ മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പുവച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഹാസ്യകഥാകൃതിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത 999 വര്‍ഷത്തെ പാട്ടക്കരാര്‍. കരാറനുസരിച്ച് ഇനി 864 വര്‍ഷം കൂടി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കണം. 2884 ഡിസംബര്‍ 31നാണ് കരാര്‍ അവസാനിക്കുന്നത്. 126 വര്‍ഷം പഴക്കമുള്ള എപ്പോഴും ദുരന്തം സമ്മാനിക്കാവുന്നതെന്ന് നിരവധി വിദഗ്ധ സമിതികള്‍ കണ്ടെത്തിയ അണക്കെട്ടിനാണ് ഈ കരാര്‍.
1895 ഒക്ടോബര്‍ 10ന് വെന്‍ലോക് പ്രഭുവാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. 12 അടി വീതിയും 5,704 അടി നീളവുമുള്ള തുരങ്കം വഴി പ്രതിവര്‍ഷം 8,500 കോടി ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്നത്.


നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പില്‍നിന്ന് 199 അടി പൊക്കത്തില്‍ ഇതിന് ചുറ്റുമുള്ള 8,000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും 100 ഏക്കര്‍ നിര്‍മാണാവശ്യങ്ങള്‍ക്കും കരാര്‍ പ്രകാരം ഉപയോഗിക്കാം.
പിന്നീട് 50 വര്‍ഷത്തോളം പെരിയാര്‍ ശാന്തമായി ഒഴുകി. ഇതിനിടെ ജലസേചനത്തിന് നല്‍കിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് മദ്രാസ് സര്‍ക്കാര്‍ രൂപം നല്‍കി. എഴുപത്തഞ്ചാണ്ടുകള്‍ പിന്നിട്ടിട്ടും തീരാത്ത വിവാദങ്ങളുടെ തുടക്കം അവിടെ നിന്നാണ്.


വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള നീക്കത്തെ തിരുവിതാംകൂര്‍ എതിര്‍ത്തതോടെ തര്‍ക്കം രണ്ടംഗ ട്രൈബ്യൂണലിനു വിട്ടു. ജലസേചനത്തിന് മാത്രമെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്ത ജലം വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്നത് കരാര്‍ ലംഘനമാണെന്ന് 1941 മെയ് 21ന് അമ്പയര്‍ വിധിച്ചു.


തുടര്‍ന്ന് നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള സര്‍ക്കാര്‍ സംസ്ഥാന താല്‍പര്യം പരിഗണിക്കാതെ 1970 മെയ് 29ന് അനുബന്ധ കരാര്‍ തമിഴ്‌നാടുമായി ഒപ്പുവച്ചു.
അതുവരെ ജലസേചനത്തിന് മാത്രം ഉപയോഗിച്ചിരുന്ന മുല്ലപ്പെരിയാര്‍ ജലംകൊണ്ട് വൈദ്യതോല്‍പാദനത്തിന് കൂടി തമിഴ്‌നാടിന് അവകാശം ലഭിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇന്നും തുടരുന്ന അധികൃതരുടെ വീഴ്ചയുടെ തുടക്കം ഇവിടെ തുടങ്ങുന്നു.


ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിനായി 42.17 ഏക്കര്‍ സ്ഥലം കൂടി സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനു വിട്ടുകൊടുക്കുകയും ചെയ്തു. 1954 നവംബര്‍ 13 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയായിരുന്നു കരാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago