HOME
DETAILS
MAL
പാക് വിജയം ആഘോഷിച്ചാല്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുമെന്ന് യോഗി
backup
October 29 2021 | 00:10 AM
ലഖ്നൗ: പാക് ക്രിക്കറ്റ് ടീമിന്റെ വിജയം ഇന്ത്യയില്‍ ആഘോഷിക്കുന്നവര്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഒരു ഹിന്ദി പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് യോഗിയുടെ മുന്നറിയിപ്പ്. പാക് വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് ആഗ്രയില്‍ മൂന്ന് കശ്മിരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.
രാജ ബല്‍വന്ത് സിങ് എന്‍ജിനീയറിങ് ടെക്നിക്കല്‍ കോളജിലെ മൂന്ന് കശ്മിരി വിദ്യാര്‍ഥികളെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതുവരെ ഏഴ് പേരെയാണ് പാക് വിജയം ആഘോഷിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ അഞ്ച് ജില്ലകളിലായി അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."