'ബി.ജെ.പിയുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് സമരസപ്പെടുന്നു' - ക്രൈസ്തവ സഭകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യദീപം
കോട്ടയം: ക്രൈസ്തവ സഭകള്‍ ബി.ജെ.പിയോട് സമരസപ്പെടുന്നുവെന്ന വിമര്‍ശനവുമായി എറണാകുളം അതിരൂപത മുഖപത്രമായ സത്യദീപം. മുഖപത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിലാണ് സഭകളുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് അതിവേഗം വഴിപ്പെടുന്ന ബി.ജെ.പി ഭരണനേതൃത്വത്തോട് നിക്ഷിപ്ത താല്‍ര്യങ്ങള്‍ക്ക് അടിപ്പെട്ട് സമരത്തിലാകാതെ സഭ സമരസപ്പെടുന്നുവെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന അറിയിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് സത്യദീപത്തിന്റെ വിമര്‍ശനം. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലേക്കുള്ള ക്ഷണം മാത്രമല്ല, ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിതാതിക്രമവും ചര്‍ച്ചയാകുമോ എന്നാണ് അറിയേണ്ടത്. സ്റ്റാന്‍ സ്വാമിയെ പോലുള്ളവര്‍ക്ക് രാജ്യത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും സത്യദീപം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സഭാ നേതൃത്വം, രാജ്യത്ത്, ക്രൈസ്തവര്‍ക്കെതിരെ ആവര്‍ത്തിക്കപ്പെടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ വേണ്ടവിധം നിലപാടുയര്‍ത്തിയില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ്, മോദിയുടെ റോമാ സന്ദര്‍ശനം വാര്‍ത്തയാകുന്നത്.- മുഖപ്രസംഗത്തില്‍ ആക്ഷേപമുയര്‍ത്തുന്നു.
മതം മാറ്റം സംശയിച്ചും, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിച്ചും അക്രമാസക്തമായ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് നടത്തുന്ന അതിക്രമങ്ങള്‍ക്ക്, ഇവിടുത്തെ പോലീസും, നിയമവും കൂട്ടുനില്‍ക്കുന്നുവെന്നതാണ് വാസ്തവം. മതനിരപേക്ഷ ഭാരതത്തില്‍ മതഭൂരിപക്ഷത്തിന്റെ പ്രതിനിധിയും പ്രതീകവുമായി ജനനായകര്‍ മാറിത്തീരുന്നത് അപലപനീയമാണ്. രാമക്ഷേത്ര നിര്‍മ്മാണ മേല്‍നോട്ടച്ചുമതല പ്രധാനമന്ത്രിതന്നെ നേരിട്ട് നിര്‍വ്വഹിക്കുവോ ളം ഭാരതം അതിന്റെ മതരാഷ്ട്രീയച്ചായ്‌വ് പ്രകടിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ അക്രമങ്ങള്‍ വളരെ വ്യാപകമായി വര്‍ധിക്കുന്നുവെന്ന വസ്തുതാ പഠന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ അത്യധികം ആശങ്കാജനകമാണെന്നും മുഖപ്രസംഗംത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."