HOME
DETAILS
MAL
ഗോവയില്‍ പിടിമുറുക്കാന്‍ മമത: ടെന്നിസ് താരം പെയ്സും നടി നഫീസ അലിയും തൃണമൂലില്‍ ചേര്‍ന്നു
backup
October 29 2021 | 10:10 AM
പനാജി: തെരഞ്ഞെടുപ്പ് അടുത്ത ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കാനൊരുങ്ങുന്നു. നിരവധി പേരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയാണ് മമത ബാനര്‍ജി. മുന്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പേസും നടി നഫീസ അലിയും മൃണാളിനി ദേശ്പ്രഭുവും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണിപ്പോള്‍.
ബിഗ്ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മേരി ടീച്ചറായി അഭിനയിച്ച താരമാണ് നഫീസ അലി.
മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് മൂവരുടെയും പാര്‍ട്ടി പ്രവേശനം. ഗോവയില്‍ സന്ദര്‍ശനത്തിനെത്തിയ മമത, പാര്‍ട്ടി പ്രവര്‍ത്തകരുമായും മത്സ്യത്തൊഴിലാളികളുമായും അഭിസംബോധന ചെയ്യും. ഗോവയിലെ വിവിധ ക്ഷേത്രങ്ങളിലും മമത എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."