ലബനോൻ അംബാസിഡറോട് രാജ്യം വിടാൻ സഊദിയും ബഹ്‌റൈനും, ഇറക്കുമതിയും നിർത്തി
റിയാദ്: ലബനോൻ വിദേശ കാര്യ മന്ത്രിയുടെ ഗൾഫ് വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് സഊദിയിലെ ലബനീസ് അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ സഊദി അറേബ്യ ആവശ്യപ്പെട്ടു. ലബനോന്‍ ഉല്‍പന്നങ്ങള്‍ക്ക് സഊദി ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്താവാനയിൽ പ്രതിഷേധിച്ച് റിയാദിലെ ലബനീസ് അംബാഡഡറെ വിളിച്ചുവരുത്തി സഊദി അറേബ്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബൈറൂത്തിലെ തങ്ങളുടെ അംബാസിഡറോഡ് മടങ്ങിവരാനും സഊദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിട്ടു.
സഊദിക്ക് പിന്നാലെ ബഹ്‌റൈനും തങ്ങളുടെ രാജ്യത്തെ ലബനീസ് അംബാസിഡറോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. അതേസമയം, സഊദിയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ലബനീസ് പൗരന്മാരെ തീരുമാനം ബാധിക്കില്ലെന്ന് സഊദി ഔദ്യോഗിക ടി.വി അറിയിച്ചു. യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ലബനോനുമായുള്ള സഊദി ഉൾപ്പെടെയുള്ള അറബ് ബന്ധത്തില്‍ വിള്ളല്‍ വീണത്.
എന്നാൽ മന്ത്രിസഭയിൽ അംഗമാകുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കോർദാഹി ആ അഭിപ്രായങ്ങൾ പറഞ്ഞതെന്നും അതിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, നയതന്ത്ര വീഴ്കകൾ പരിഹരിക്കാൻ ശ്രമിക്കുന്നതായും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."