HOME
DETAILS

കാലത്തെ അതിജീവിക്കുന്ന മാമ്പൂക്കള്‍

  
backup
October 31 2021 | 05:10 AM

6845135521

ഡോ. ഖാദര്‍ മാങ്ങാട്

സുറാബിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? കവിയെന്നോ, കഥാകാരനെന്നോ? കഥകളിലെയും, നോവലുകളിലെയും കദനഭാരവും, നോവുകളും വായിച്ചനുഭവിക്കുമ്പോള്‍ അദ്ദേഹത്തെ കവിയെന്ന് വിളിക്കാന്‍ തോന്നും. കവിതകള്‍ വായിക്കുമ്പോള്‍ അത് ഒന്നുകൂടി ബലപ്പെടും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മാവ് പൂക്കും കാലം' എന്ന ഏറ്റവും പുതിയ കവിതാ സമാഹാരം ഈ ചിന്തയെ അടിവരയിടുന്നു. ഇതിലെ ചിഹ്നങ്ങളും, ബിംബങ്ങളും ആസ്വാദനത്തിന്റെ അജ്ഞാത മേഖലകളിലേക്ക് ആസ്വാദകനെ കൈ പിടിച്ചു നടത്തുകയും, പുതിയ പരിപ്രേക്ഷ്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ 'പണ്ട് പണ്ട്' എന്ന കവിതയില്‍ ഒരു രാജകുമാരന്റെ കഥയുണ്ട്. രാജ്യവും, രാജ്ഞിയെയെയും നഷ്ടപ്പെടുത്തിയ രാജാവിന്റെ കഥ. കൊട്ടാരം കേവലം വീട് മാത്രമായി പരിണമിച്ച രാജാവിന്റെ ജീവിതം ചെറിയ ഒരു കവിതയില്‍ ചുരുള്‍ നിവരുന്നു. ലക്കും ലഗാനുമില്ലാതെ എന്തിനോ വേണ്ടി കുതിച്ചുപായുന്ന രാജാവ്. പന്തയത്തില്‍ തോറ്റപ്പോള്‍ കൊട്ടാരവും രാജ്ഞിയേയും പണയംവച്ച് പിന്നെയും കുതിക്കുന്നു. വെള്ളവും പുകയുമില്ലാത്ത തീവണ്ടിയെപ്പോലെ. അവസാനം ആരുടെയോ കുതിരയായി ജീവിക്കേണ്ടി വരുന്ന സാധാരണക്കാരനായ രാജാവിന്റെ കഥ. ഇത് രാജാവിന്റേത് പോലെ തന്നെ എല്ലാവരുടെയും കഥയാണ്. ആധുനിക കാലഘട്ടത്തിലെ സാധാരണക്കാരന്റെ കഥ.


'എയര്‍ പോര്‍ട്ട്' എന്ന കവിത ഒരു ശരാശരി പ്രവാസിയുടെ നേര്‍ക്കാഴ്ചയാണ്. ആഹ്ലാദവുമായി വരികയും, വേനലുകള്‍ ഉരുക്കിപ്പോവുകയും ചെയ്യുന്ന പ്രവാസി. അവസാനം ഇതില്‍ ചിലര്‍ ഒരു വാതിലില്‍ കൂടി പേരെഴുതിയ പെട്ടിയുമായി വരികയും വേറെ ചിലര്‍ മറുവാതിലില്‍ കൂടി പെട്ടിയില്‍ പേരും നമ്പറുമായി വരികയും ചെയ്യുന്നു. രണ്ടും യാത്രകളാണ്. ഒന്ന് അറൈവല്‍ മറ്റൊന്ന് ഡിപ്പാര്‍ച്ചര്‍. പ്രവാസിയുടെ ജീവിതത്തിന്റെ നിസംഗാവസ്ഥയെ കവി ദൂരെനിന്ന് കാണുകയും ആസ്വാദകനില്‍ ചിന്തയുടെ മിന്നല്‍ പിണറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

പക്ഷേ, എന്റെ പിന്നില്‍ നിന്ന്
സമയത്തിന്റെ ചിറകുള്ള രഥം
അടുത്ത് വരുന്നത് ഞാന്‍
എന്നും കേട്ട് കൊണ്ടേയിരിക്കുന്നു
ആന്‍ഡ്രൂ മാര്‍വെല്‍ എന്ന കവി തന്റെ കാമുകിയോട് പാടിയതിങ്ങനെയാണ്. മരണം തന്റെ പിറകില്‍ തന്നെയുണ്ടെന്ന വിചാരം അദ്ദേഹത്തെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ്. സുറാബിന്റെ കവിതകളില്‍ മരണം ഒരു കഥാപാത്രമായും, സഹചാരിയായും ഇടയ്ക്കിടെ കടന്നുവരുന്നുണ്ട്. മരണം കവിക്ക് ഒരു ഭീതിതമായ അവസ്ഥയല്ല; മറിച്ചു വിവേകത്തിലേക്കു നയിക്കുന്ന ഒരു സഹയാത്രികന്‍ മാത്രമാണ്. ആസ്പത്രിയില്‍ പ്രസവ വാര്‍ഡുണ്ടെങ്കിലും മരണ വാര്‍ഡില്ലാത്തതെന്താണെന്നു കവി വ്യാകുലപ്പെടുന്നു 'മറവു ചെയ്യപ്പെടുന്നത്' എന്ന കവിതയില്‍. ത്വക്കിനും ഭ്രാന്തിനും ബോര്‍ഡ് വച്ചിട്ടുങ്കിലും മരണത്തിനു മാത്രം അതില്ല.. എല്ലാവര്‍ക്കും നല്ലൊരു മരണം ആരും ആശംസിക്കുന്നതുമില്ല. മനുഷ്യന്റെ ഇരട്ടമുഖം ചോദ്യം ചെയ്യപ്പെടുകയാണിവിടെ. മരിച്ചവനെ കൊണ്ട് പോകാന്‍ വന്നവനെയും മരണം കൊണ്ടുപോകും. ശ്മശാനത്തില്‍ മരിച്ചവന്റെ പേരും തിയതിയും തെളിയും. എന്നിട്ടും ഇവിടെ മരണം മൂടി വയ്ക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണ്.


സമകാലീന യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കാനും സുറാബിനാവില്ല. 'കൊറോണ' എന്ന കവിതയില്‍ കൊറോണയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹത്തെ എത്തിക്കുന്നത് ഈ രോഗം ആണോ പെണ്ണോ എന്ന അന്വേഷണത്തിലാണ്. പെണ്ണായതു കൊണ്ടാണ് ഇങ്ങനെ പെറ്റുപെരുകുന്നത് എന്ന കണ്ടുപിടുത്തം ലോകത്തിനു സ്വീകാര്യവും.
സമകാലീന യാഥാര്‍ഥ്യങ്ങളെ ഹാസ്യാത്മകമായി കാണുകയാണ് 'ആനുകാലികം' എന്ന കവിതയില്‍. പാമ്പിന്റെ മുന്നില്‍ പെട്ട് പോയ തവളയെ രക്ഷിക്കാന്‍ പോയ കവി പാമ്പിന്റെ മുന്നില്‍ തെന്നിവീണുപോവുന്നു. അവസാനം പാമ്പും തവളയും ഒന്നാവുന്നു.


കാസര്‍കോടന്‍ ഭാഷ കവിതകളില്‍ കാണുന്നത് അപൂര്‍വം. എന്നാല്‍ സുറാബ് അതും തനിക്കു സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു; 'വടക്കു കൊട്ട്' എന്ന കവിതയില്‍. കവിതയുടെ ഭാഷ അച്ചടി ഭാഷ തന്നെ വേണമെന്ന മിഥ്യാ ധാരണക്ക് കൊടുത്ത ഒരു അടിയാണിത്. ഹൃദയവികാരങ്ങള്‍ ഏറ്റവും ഫലവത്തായി പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നത് ഹൃദയഭാഷയായ സംസാര ഭാഷക്ക് തന്നെയാണെന്ന് നമ്മള്‍ അറിയുക. തെക്കുള്ളവര്‍ക്ക് കൗതുകമുളവാക്കുന്ന കാസര്‍കോടന്‍ നാടന്‍ പദങ്ങള്‍ അനിതര സാധാരണമായ വൈഭവത്തോടെ കവിതയില്‍ വിജയകരമായി പ്രയോഗിച്ചിരിക്കുന്നു.


'മാവ് പൂക്കും കാലം' അന്‍പത്തിയഞ്ചു കവിതകളുടെ സമാഹാരമാണ്. ഇതിലെ ഓരോ കവിതയും ജീവന്‍ തുടിച്ചുനില്‍ക്കുന്നവയാണ്. നോവും, സന്തോഷവും ഇടകലര്‍ന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞവ. ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാന്‍ കഴിയുന്നവയും. ഒപ്പം കവി സച്ചിദാനന്ദന്‍ ഈ പുസ്തകത്തിനെഴുതിയ ആമുഖവും വളരെ ശ്രദ്ധേയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

National
  •  18 days ago
No Image

ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

uae
  •  18 days ago
No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  18 days ago