വൈറ്റില റോഡ് ഉപരോധം: ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്
എറണാകുളം: ഇന്ധനവര്ധനവില് പ്രതിഷേധിച്ച് എറണാകുളത്ത് റോഡ് ഉപരോധിച്ച സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. വി.ജെ പൗലോസ് , കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതിപട്ടികയിലുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ജോജുവിന്റെ കൂടെയുണ്ടായിരുന്ന സിനിമ സംവിധായകനായ എ കെ സാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. 65 പേര്‍ക്കെതിരെയാണ് കേസ്. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസ്.
കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരത്തിന് അനുമതി നല്‍കിയിരുന്നില്ലായെന്ന് ഇന്നലെ തന്നെ ഡി.സി.പി വ്യക്തമാക്കിയിരുന്നു. ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിനിമ താരം ജോജു ജോര്‍ജ് നല്കിയ പരാതിയാണ് ഒന്നാമത്തേത്. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഈ കേസിലാണ് പതിനഞ്ച് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ അമ്പത് പേരുടെ പേരുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."