HOME
DETAILS
MAL
കോഴിക്കോട് കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, അടിവാരം ടൗണില്‍ വെള്ളം കയറി
backup
November 02 2021 | 12:11 PM
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളം കയറി.രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി.കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അതേസമയം വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടോ എന്ന് ആശങ്ക.
അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളം കയറി. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.
അതേസമയം സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴമുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."