HOME
DETAILS

സ്വർണക്കടത്ത്; സ്വപ്ന ഉൾപ്പെടെ എട്ട് പ്രതികൾക്ക് ജാമ്യം

  
backup
November 03 2021 | 05:11 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8-%e0%b4%89%e0%b5%be


തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വർണക്കടത്തിലൂടെ സംഘടിപ്പിച്ച പണം ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പ്രതികൾ ഉപയോഗിച്ചെന്ന ആരോപണത്തിന് വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ ഡിജിറ്റലായും അല്ലാതെയും ഹാജരാക്കിയ രേഖകളിൽനിന്നു പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.


പ്രതികൾ ഏതെങ്കിലും വിധത്തിലുള്ള തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിൽ ഇല്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു. കുറ്റപത്രത്തിൽ ഇടവിട്ടു ഉപയോഗിച്ചിട്ടുള്ള വാക്കുകളുടെ പ്രയോഗം കൊണ്ടുമാത്രം ഭീകര പ്രവർത്തനം നടത്തിയെന്ന ആരോപണം പരിഗണിക്കാനാവില്ല. യു.എ.പി.എ ചുമത്താൻ വ്യക്തമായ തെളിവുകൾ എവിടെയെന്ന് കോടതി എൻ.ഐ.എയോട് ആരാഞ്ഞു. ഹാജരാക്കിയ രേഖകൾ വച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് ചോദ്യമുന്നയിച്ചു.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്, മുഹമ്മദ് ഷാഫി, കെ.ടി റമീസ്, എം.എം ലാൽ, റബിൻസ്, കെ.ടി ഷറഫുദ്ദീൻ, മുഹമ്മദാലി എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തിലൂടെ കണ്ടെത്തിയ പണം പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് വിചാരണ കോടതി ജാമ്യം നിഷേധിച്ചത്.


കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്ന് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്.
സ്വർണക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിനു പ്രാഥമികമായി കുറവുകളുണ്ടെങ്കിലും വിചാരണ കോടതി പരിശോധിക്കട്ടെയെന്നു കോടതി അഭിപ്രായപ്പെട്ടു.


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെങ്കിലും പ്രതികളുടെ പ്രവർത്തി ഭീകര പ്രവർത്തനത്തിൻ്റെ പരിധിയിൽ കാണാനാവില്ലെന്നു കോടതി വ്യക്തമാക്കി. വൻതോതിൽ കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദ പരിധിയിൽ വരുന്നതെന്നും കോടതി വ്യക്തമാക്കി.


സ്വർണക്കടത്തിലൂടെ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു എൻ.ഐ.എ ആരോപണം.
പ്രതികൾക്കു വേണ്ടി സീനിയർ അഭിഭാഷകരായ സി.സി തോമസ്, എസ്. ശ്രീകുമാര് എന്നിവർ ഹാജരായി. 25 ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യമാണ് വ്യവസ്ഥ.
പ്രതികളുടെ പാസ്പോർട്ട് വിചാരണ കോടതിയിൽ ഹാജരാക്കണം. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിനു പുറത്തുപോകാൻ പാടില്ല. പ്രോസിക്യുഷൻ സാക്ഷികളെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്.
എല്ലാ താമസ സ്ഥലത്തിനടുത്തുമുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർ മുമ്പാകെ എല്ലാ ഞായറാഴ്ചകളിലും പ്രതികൾ ഹാജരാകണം.
അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെ താമസ സ്ഥലം മാറാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.സ്വർണക്കടത്ത്
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago