'രാജ്യം നിങ്ങള്‍ക്കൊപ്പമാണ്' ആര്യന് ഖാന്റെ അറസ്റ്റിന് പിന്നാലെ രാഹുല്‍ ഷാരൂഖിന് കത്തെഴുതി- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട മകന് ആര്യന് ഖാന്റെ അറസ്റ്റിന് പിന്നാലെ നിരവധി പേരാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് രംഗത്തെത്തിയത്. സിനിമാ രംഗത്തുള്ളവര്‍ മാത്രമല്ല മഹാരാഷ്ട്ര ഭരണകക്ഷി ശിവസേനാ നേതാക്കളും നടന് പിന്തുണയുമായെത്തി. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബോളിവുഡ് നായകനെ ആശ്വസിപ്പിച്ച് എത്തിയിരുന്നുവെന്നാണ് പുതിയ വാര്‍ത്ത.
ആര്യന് ഖാന്റെ അറസ്റ്റിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 14ന് രാഹുല്‍ ഷാരൂഖിന് കത്തയച്ചിരുന്നു. രാജ്യ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് രാഹുല്‍ ഷാരൂഖിനെ കത്തില്‍ ആശ്വസിപ്പിച്ചെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യന് ഖാന് കോടതി ജാമ്യം നിഷേധിച്ച സമയമായിരുന്നു അത്.
ഒക്ടോബര്‍ 28ന് ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിക്കുന്നത്. ശനിയാഴ്ചയാണ് ആര്യന് ജയില്‍ മോചിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."