സംസ്ഥാനത്ത് ഞയാറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിച്ചതോടെ സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ - മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരംവരെ രൂപപ്പെട്ട ന്യുനമര്‍ദ പാത്തി തീവ്രമാകാനുള്ള സാധ്യത കുറവാണ്. അതേസമയം,
ന്യുനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കന്‍ സംസ്ഥാനങ്ങളില്‍ കിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചേക്കാം. നവംബര്‍ 03 മുതല്‍ നവംബര്‍ 07 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."