നേതാക്കളുടെ തമ്മിലടിയും ഇന്ധന വിലയും പതിനായിരക്കണക്കിന് പ്രവർത്തകർ ബി.ജെ.പി വിട്ടെന്ന് പി.പി മുകുന്ദൻ
കോഴിക്കോട്: നേതാക്കളുടെ തമ്മിലടിയും ഇന്ധന വിലയും കാരണം പതിനായിരക്കണക്കിന് പ്രവർത്തകരാണ് സംസ്ഥാനത്തുടനീളം ബി.ജെ.പി വിട്ടതെന്ന് പാർട്ടിയുടെ സംഘടനാ ചുമതല വഹിച്ചിരുന്ന മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പടുത്തൽ.
കേരളത്തിൽ ബി.ജെ.പി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. നേതാക്കൾ തമ്മിൽ ഒരു യോജിപ്പുമില്ല. പാർട്ടിയെ വളർത്തുന്നതിനും ആശയങ്ങൾ പ്രചരിപ്പിക്കുന്നുതിനും പകരം തമ്മിലടിക്കുകയാണ് നേതാക്കൾ. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇതിനോടകം പതിനായിരത്തിനു മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടെന്നാണ് തനിക്ക് ജില്ലകളിൽനിന്ന് ലഭിച്ച കണക്ക്.
വി. മുരളീധരൻ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണമെന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാൻ കഴിയുക. കേരളത്തിലെ ജനങ്ങൾക്കെന്നല്ല പാർട്ടി പ്രവർത്തകർക്കും മുരളീധരനെക്കൊണ്ട് ഒരു ഗുണവുമില്ല.കെ. സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നല്ല താൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാൽ സുരേന്ദ്രൻ ഇതിനോടകം സ്വയം മാറിനിൽക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."