മുല്ലപ്പെരിയാര്‍: ബേബി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടിയാക്കും; 3 മരങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട്
ഇടുക്കി: ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ്.ദുരൈമുരുകന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ശേഷം തമിഴ്‌നാട് മന്ത്രിമാര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് തടസമാകുന്നത് കേരളത്തിന്റെ നിസഹകരണമാണ്. ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വന വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനവകുപ്പ് അത് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. റൂള്‍ കര്‍വ് പ്രകാരം ഈ മാസം 10 വരെ 139.50 അടി ജലനിരപ്പ് ആകാമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."