HOME
DETAILS
MAL
നേമത്ത് മദ്യലഹരിയില്‍ മകന് പിതാവിനെ അടിച്ചുകൊന്നു
backup
November 06 2021 | 11:11 AM
തിരുവനന്തപുരം: മദ്യലഹരിയില്‍ മകന് അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകന് 52 വയസ്സുള്ള ക്ലീറ്റസിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ അടുത്താണ് സംഭവം നടന്നത്.
മദ്യലഹരിയില്‍ ക്ലീറ്റസ് പിതാവുമായി വഴക്കിടുന്നത് കേട്ട് അയല്‍ക്കാരാണ് പൊലിസില്‍ വിവരമറിയിച്ചത്. പൊലിസ് എത്തിയപ്പോള്‍ തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഏലിയാസിനെയാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."