ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ വസതിയിലേക്ക് ഇടിച്ചിറക്കി
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ വധശ്രമം. ഞാറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖാദിമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വിശ്വാസ വഞ്ചനയുടെ മിസൈലുകള്‍ വിശ്വാസികളെ തളര്‍ത്തില്ലെന്നും ജനസുരക്ഷക്കായും അവകാശങ്ങള്‍ നേടിയെടുക്കാനും നിലകൊള്ളുന്നതില്‍നിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
كنت ومازلت مشروع فداء للعراق وشعب العراق، صواريخ الغدر لن تثبط عزيمة المؤمنين، ولن تهتز شعرة في ثبات وإصرار قواتنا الأمنية البطلة على حفظ أمن الناس وإحقاق الحق ووضع القانون في نصابه.
— Mustafa Al-Kadhimi مصطفى الكاظمي (@MAKadhimi) November 7, 2021
أنا بخير والحمد لله، وسط شعبي، وأدعو إلى التهدئة وضبط النفس من الجميع، من أجل العراق.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെ ചൊല്ലി ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ മേഖലയില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."