മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് വീണ്ടും കെ.ടി തോമസ്; വിയോജിച്ച് ഉമ്മൻ ചാണ്ടിയും പി.ജെ ജോസഫും, ഗവർണർക്ക് മൗനം
കോട്ടയം
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന നിലപാട് ആവർത്തിച്ച ഡാം എംപവർ കമ്മിറ്റി അംഗമായിരുന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ അഭിപ്രായത്തോട് വിയോജിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ ജലവിഭവ മന്ത്രി പി.ജെ ജോസഫും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാവശ്യപ്പെട്ട ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ സാന്നിധ്യത്തിലായിരുന്നു മൂവരുടെയും അഭിപ്രായപ്രകടനങ്ങൾ.
മുൻ എം.പിയും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനുമായ പി.സി തോമസ് രചിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ആശംസാ പ്രസംഗം നടത്തവെയാണ് പരാമർശങ്ങളുണ്ടായത്. ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.ടി തോമസ് അഭിപ്രായപ്പെട്ടു. അണക്കെട്ട് മൂന്നു തവണ ബലപ്പെടുത്തി. അതിനു ശേഷം ഇപ്പോൾ പുതിയതിന് തുല്യമാണ് ഡാം. ഇക്കാര്യങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തിയിരുന്നെന്നും തോമസ് വ്യക്തമാക്കി.
എന്നാൽ ഈ വാദം ഉമ്മൻ ചാണ്ടിയും ജോസഫും തള്ളി. ഇന്നല്ലെങ്കിൽ നാളെ എന്ന നിലയ്ക്ക് എത്രയും വേഗം പുതിയ ഡാം നിർമിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഡാം സുരക്ഷിതമാണോ അല്ലയോ എന്നതല്ല പ്രശ്നം, ആയിരം കൊല്ലത്തേക്ക് നിർമിച്ചതെന്ന് പറയുന്ന ഡാം അത്രയും നാൾ നിലനിൽക്കുമോ എന്നാലോചിക്കണം. അതുകൊണ്ട് രമ്യമായ പരിഹാരമെന്ന നിലയ്ക്ക് എത്രയും വേഗം പുതിയ ഡാം നിർമിക്കാനുള്ള നടപടി സ്വീകരിക്കണം. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന രണ്ട് സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. ഇതേ നിലപാടാണ് തന്റെ സർക്കാരും സ്വീകരിച്ചത്. ഇക്കാര്യത്തിൽ കെ.ടി തോമസിന്റെ നിഗമനങ്ങൾ തള്ളിക്കളയുന്നില്ല. പക്ഷേ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് രണ്ടഭിപ്രായങ്ങൾ വന്ന സാഹചര്യത്തിൽ പുതിയ ഡാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."