HOME
DETAILS

ഗ്രൂപ്പുകൾ ഉണ്ടാകുന്നത്

  
backup
November 08 2021 | 19:11 PM

48562453-2

 

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311


1957ലെ ഇ.എം.എസ് സർക്കാരിൽ അതിപ്രഗത്ഭരായ നേതാക്കളുടെ ഒരുനിര തന്നെയായിരുന്നു മന്ത്രിമാർ.സി. അച്യുതമേനോൻ, വി.ആർ കൃഷ്ണയ്യർ, ടി.വി തോമസ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആർ മേനോൻ എന്നിങ്ങനെ പോകുന്നു ആ നിര. കേരളത്തിലെ എക്കാലത്തെയും മികച്ച ഭരണകർത്താക്കൾ എന്നുതന്നെ പറയാവുന്ന നേതൃനിര. പ്രതിപക്ഷവും അതുപോലെ കരുത്താർന്നതായിരുന്നു. കോൺഗ്രസിന്റെ പ്രശ്നം തന്നെ, അതുവരെ പ്രതിപക്ഷത്തിരുന്നിട്ടില്ല എന്നതായിരുന്നു. പ്രതിപക്ഷത്തിന് ജനാധിപത്യവ്യവസ്ഥിതിയിൽ എന്താണ് കടമയെന്നൊന്നും കോൺഗ്രസ് പഠിച്ചിട്ടില്ലാത്ത കാലം. തിരുവിതാംകൂറിൽത്തന്നെ ആദ്യത്തെ ഉത്തരവാദഭരണം നിലവിൽവന്നപ്പോൾ പ്രധാനമന്ത്രിയായത് പട്ടം താണുപിള്ളയായിരുന്നു. പ്രധാനമന്ത്രി സ്ഥാനം മുഖ്യമന്ത്രിയായി മാറിയത് 1949ൽ തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതിന് ശേഷമാണ്.


സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡൻ്റെന്ന നിലയ്ക്കാണ് പട്ടം താണുപിള്ള തിരുവിതാംകൂറിൽ പ്രധാനമന്ത്രിയായത്. സവർണ മേധാവിത്വത്തിനെതിരെ സി. കേശവൻ, ടി.എം വർഗീസ് എന്നിങ്ങനെയുള്ള നേതാക്കന്മാർ രൂപംകൊടുത്ത നിവർത്തനപ്രസ്ഥാനം നീണ്ടകാലം പടപൊരുതിയാണ് ഉത്തരവാദഭരണം നേടിയെടുത്തത്. ആ സമരത്തിലൂടെ സ്റ്റേറ്റ് കോൺഗ്രസ് രൂപമെടുത്തു. തിരുവനന്തപുരത്തെ നായർ സ്വാധീനം മനസിലാക്കിയിരുന്ന സി. കേശവൻ വളരെ തന്ത്രപൂർവം പട്ടം താണുപിള്ളയെ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡൻ്റാക്കുകയായിരുന്നു. 1948ൽ അദ്ദേഹം പ്രധാനമന്ത്രിയുമായി. ഈഴവ, ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളുടെ യോജിച്ച മുന്നേറ്റമായിരുന്നു നിവർത്തനപ്രസ്ഥാനം.


1957ൽ പ്രതിപക്ഷത്തിരിക്കാൻ വിധിക്കപ്പെട്ട കോൺഗ്രസിന് എണ്ണം പറഞ്ഞ നേതാക്കളൊന്നുമില്ലായിരുന്നു. പട്ടം താണുപിള്ള നേരത്തേ തന്നെ പി.എസ്.പി നേതാവായി ഒരിക്കൽ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്നു. പനമ്പിള്ളി ചാലക്കുടിയിൽ പരാജയപ്പെട്ടു. അങ്ങനെ പി.ടി ചാക്കോ പ്രതിപക്ഷനേതാവായി. മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയും പി.എസ്.പി നേതാവ് പട്ടം താണുപിള്ള കൂടിയായപ്പോൾ പ്രതിപക്ഷത്ത് ത്രിമൂർത്തികളുടെ ഉദയം. അതിപ്രഗത്ഭരായ ഭരണപക്ഷ നേതൃത്വത്തെ വെല്ലുവിളിക്കാൻ പോരുന്ന കരുത്തും മിടുക്കും നേതൃപാടവവുമെല്ലാമുള്ള മൂവർസംഘം. പട്ടവും ചാക്കോയും സ്വാതന്ത്ര്യസമരകാലത്ത് ഒന്നിച്ചുപ്രവർത്തിച്ചിരുന്നു. സി.എച്ചിനെ ഇരുവരും ആദ്യമായി കാണുകയാണ്. മൂവരും അടുത്ത സുഹൃത്തുക്കളായി മാറി. അക്കാലത്തെ പ്രഗത്ഭ പത്രപ്രവർത്തകനും 'ടൈംസ് ഓഫ് ഇന്ത്യ'യുടെ തിരുവനന്തപുരം ലേഖകനുമായിരുന്ന കെ.സി ജോൺ ഈ മൂന്നു നേതാക്കളുടെയും കൂടിച്ചേരലിനെപ്പറ്റി 'കേരള: എ മെൾട്ടിങ്ങ് പോട്ട്' എന്ന രാഷ്ട്രീയ ചരിത്രഗ്രന്ഥത്തിൽ തിളക്കമേറിയ ഒരു വിവരണം നൽകുന്നുണ്ട്. 'തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ദിവാൻ സർ സി.പിയോടു പൊരുതിയാണ് പട്ടം രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. കമ്യൂണിസ്റ്റ് സർക്കാരിനെ എന്തുവിലകൊടുത്തും ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്താൻ രണ്ടും തീർത്തിറങ്ങിയ നേതാവായിരുന്നു പി.ടി ചാക്കോ. പ്രതിഭാധനനായ യുവരാഷ്ട്രീയ നേതാവായിരുന്ന മുസ്‌ലിം ലീഗിന്റെ സി.എച്ച് മുഹമ്മദ് കോയ ആവട്ടെ പ്രതിപക്ഷത്തിന് ഐക്യവും കരുത്തും നൽകാൻ എപ്പോഴും ഉത്സാഹിച്ചു. വളരെ ശക്തമായിരുന്ന ഭരണപക്ഷത്തിനെതിരേ കനത്ത വെല്ലുവിളി ഉയർത്താൻ മൂന്നു നേതാക്കൾക്ക് എപ്പോഴും കഴിഞ്ഞിരുന്നു', കെ.സി. ജോൺ വിശദീകരിക്കുന്നു (പുറം: 38). പ്രഗത്ഭരായ ഈ മൂന്നു നേതാക്കളുടെ കൂട്ടായ്മയാണ് വിമോചനസമരത്തിനു ശേഷം പി.എസ്.പിയെയും മുസ്‌ലിം ലീഗിനെയും കൂട്ടുപിടിച്ച് ഒരു മുന്നണിയുണ്ടാക്കാൻ കോൺഗ്രസിനെ സഹായിച്ചത്. സി.കെ ഗോവിന്ദൻ നായർ, പനമ്പിള്ളി ഗോവിന്ദ മോനോൻ, കെ.എ ദാമോദര മോനോൻ, കെ.പി മാധവൻ നായർ, കോഴിപ്പുറത്തു മാധവമോനോൻ, കുട്ടിമാളു അമ്മ തുടങ്ങിയവരായിരുന്നു കോൺഗ്രസ് നേതൃത്വത്തിൽ. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാൻ ആർ. ശങ്കർ മോഹിച്ചു.കോൺഗ്രസിന്റെ സവർണ നേതൃത്വം അതിനോട് യോജിച്ചില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരമായി. ശങ്കറും കെ.എ ദാമോദരമേനോനും തമ്മിലായി മത്സരം. നിർണായകമായ ആ ഘട്ടത്തിൽ പി.ടി ചാക്കോയും അദ്ദേഹത്തോടൊപ്പമുള്ളവരും ശങ്കറിനു പിന്തുണ പ്രഖ്യാപിച്ചു. ചാക്കോയുടെ പിന്തുണ ശങ്കറിന്റെ കുതിപ്പിനു വലിയ വേഗത നൽകി. വാശിയേറിയ തെരഞ്ഞെടുപ്പിൽ ശങ്കർ ദാമോദര മോനോനെ പരാജയപ്പെടുത്തി. 1959ൽ കോൺഗ്രസ് നേതൃത്വത്തിൽ ശങ്കർ - ചാക്കോ കൂട്ടുകെട്ട് ശക്തിയാർജിച്ചു. ശങ്കർ കെ.പി.സി.സി പ്രസിഡന്റ്. ചാക്കോ പ്രതിപക്ഷനേതാവ്. രണ്ടു പേർക്കും വിമോചന സമരത്തിന്റെ നേതൃനിരയിൽ നിന്നതിന്റെ തിളക്കം. 1959 ജൂലൈ 31ന് കേരളത്തിലെ ഇ.എം.എസ് സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു.1960ൽ ഇടക്കാല തെരഞ്ഞെടുപ്പ്. കോൺഗ്രസ് - പി.എസ്.പി - മുസ്‌ലിം ലീഗ് സഖ്യം വിജയത്തിലേയ്ക്ക്. പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയാവുന്നു. ശങ്കർ ഉപമുഖ്യമന്ത്രി. പി.ടി ചാക്കോ ആഭ്യന്തര മന്ത്രിയും. മുസ്‌ലിം ലീഗിനെ മന്ത്രിസഭയിലെടുക്കാതിരുന്നതും അവസാനം കെ.എം സീതി സാഹിബിനെ സ്പീക്കറാക്കാൻ കോൺഗ്രസ് സമ്മതിച്ചതും കേരള രാഷ്ട്രീയചരിത്രത്തിലെ പ്രധാന അധ്യായം. ഇക്കാര്യത്തിൽ ചാക്കോയും ശങ്കറും പട്ടവും ലീഗിന് അനുകൂലമായി കോൺഗ്രസിനുമേൽ ശക്തമായ സമ്മർദം ചെലുത്തിയതിന്റെ ഫലം.


ഉപമുഖ്യമന്ത്രിയായ ഉടനെ ആർ. ശങ്കർ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. പകരം സി.കെ ഗോവിന്ദൻ നായർ കെ.പി.സി.സി അധ്യക്ഷനായി. മന്നത്ത് പത്മനാഭനും ആർ. ശങ്കറും പി.ടി ചാക്കോയുമൊക്കെ വിമോചന സമരത്തിന്റെയും തുടർന്നു നേടിയ ഇടക്കാല തെരഞ്ഞെടുപ്പു വിജയത്തിന്റെയും നേട്ടത്തിന്റെ വർണ്ണപ്പകിട്ടിൽ നിൽക്കുന്ന നേരം. കോൺഗ്രസിനുള്ളിൽ ഒരു ഉൾപ്പിരിവു രൂപംകൊണ്ടുവരികയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദൻ നായർ ഇവർക്കൊക്കെയെതിരേ കോൺഗ്രസിൽ സ്വന്തം ശക്തികേന്ദ്രം വളർത്തിയെടുത്തു. മറുവശത്ത് പി.ടി ചാക്കോ നേരത്തേതന്നെ സ്വയം ഒരു ശക്തി കേന്ദ്രമായി വളർന്നിരുന്നു. കോൺഗ്രസിൽ രണ്ടു ശക്തികേന്ദ്രങ്ങൾ രണ്ടു ധ്രുവങ്ങളായി നിലകൊണ്ടു. ഒരു വശത്ത് സി.കെ.ജി ഗ്രൂപ്പ്, മറുവശത്ത് പി.ടി ചാക്കോ ഗ്രൂപ്പ്. പല കാര്യങ്ങളിലും സി.കെ ഗോവിന്ദൻ നായർ ഒറ്റയാൻ നിലപാടുകൾ സ്വീകരിച്ചു കൊണ്ടിരുന്നു. കടുത്ത മുസ്‌ലിം ലീഗ് വിരോധമായിരുന്നു അതിലൊന്ന്. സീതി സാഹിബ് അന്തരിച്ചപ്പോൾ പകരം ലീഗിനു സ്പീക്കർ സ്ഥാനം പോലും കൊടുക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലേയ്ക്കു കടന്നു സി.കെ.ജി. ലീഗ് മുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹം പരസ്യമായി പ്ര്യാപിച്ചു. പക്ഷേ പി.ടി ചാക്കോയും ശങ്കറും പട്ടവും ഇതിനോടു യോജിച്ചില്ല. തർക്കം മൂത്തു. അവസാനം സി.എച്ച് മുഹമ്മദ് കോയ പാർട്ടിയിൽനിന്നു രാജിവച്ചാൽ സ്പീക്കറാക്കാമെന്നായി സി.കെ.ജി. ഒരു കീഴടങ്ങലാണെങ്കിലും ചാക്കോയുടെയും ശങ്കറിന്റെയും മറ്റും സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്ന് സി.എച്ച് സമ്മതിച്ചു.


മുഖ്യമന്ത്രി പട്ടത്തിന്റെ ഏകാധിപത്യ പ്രവണതകൾ അംഗീകരിക്കാൻ വയ്യാതെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിൽ നിന്നകന്നു. അവസാനം കോൺഗ്രസ് ഹൈക്കമാൻ്റ് ഇടപെട്ട് പട്ടത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി പഞ്ചാബ് ഗവർണറാക്കി അയച്ചതോടെ ശങ്കർ മുഖ്യമന്ത്രി സ്ഥാനത്ത്. പിന്നീട് ശങ്കറും ചാക്കോയും തമ്മിൽ അകലുന്നു. പീച്ചി സംഭവത്തോടെ പ്രതിക്കൂട്ടിലായ പി.ടി ചാക്കോ രാജി വയ്ക്കാൻ നിർബന്ധിതനാവുന്നു. പിന്നെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിച്ച ചാക്കോ സ്വന്തം വിഭാഗത്തിന്റെ ശക്തി ഉറപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനിറങ്ങുകയായി.പക്ഷേ കോൺഗ്രസിനുള്ളിൽ ചാക്കോയുടെ ശക്തി ക്ഷയിക്കാൻ തുടങ്ങിയിരുന്നു. ആഭ്യന്തരമന്ത്രി സ്ഥാനവും ഇല്ലാതായതോടെ കെ.പി.സി.സി പ്രസിഡൻ്റെങ്കിലും ആവുക അദ്ദേഹത്തിനാവശ്യമായിരുന്നു. 1964 ജൂൺ 14നു നടന്ന തെരഞ്ഞെടുപ്പിൽ കെ.പി മാധവൻ നായരായിരുന്നു എതിർ സ്ഥാനാർഥി. മുഖ്യമന്ത്രി ശങ്കർ അപ്പോഴേയ്ക്ക് ചാക്കോയുടെ എതിർപക്ഷത്തേയ്ക്ക് ചേർന്നിരുന്നു. വാശിയേറിയ മത്സരത്തിൽ ജയിച്ചത് മാധവൻ നായർ. നിരാശനായ ചാക്കോ വേദനയോടെ ഇറങ്ങി. നിയമസഭാ കക്ഷിയിൽ ചാക്കോയോടൊപ്പം 24 അംഗങ്ങളുണ്ട്. അവരെ ഒന്നിച്ചുനിർത്തി അദ്ദേഹം. പക്ഷേ 1964 ഒാഗസ്റ്റ് ഒന്നാം തീയതി കോഴിക്കോട്ടു കുറ്റ്യാടിയിൽവച്ച് ചാക്കോ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. 49ാം വയസിൽ. പിന്നീട് ചാക്കോയുടെ അനുയായികൾ കോൺഗ്രസിനുള്ളിൽ പുതിയ ശക്തിയാർജ്ജിച്ചു. ആ മുന്നേറ്റത്തിനു മന്നത്ത് പത്മനാഭൻ വേണ്ട പിന്തുണ നൽകി. പി.എസ്.പിയിലെ പി.കെ കുഞ്ഞിന്റെ അവിശ്വാസപ്രമേയം വോട്ടിനിട്ടപ്പോൾ കെ.എം ജോർജ്ജ്, ആർ. ബാലകൃഷ്ണപിള്ള എന്നിവരുൾപ്പെടെ 15 എം.എൽ.എമാർ സർക്കാരിനെതിരെ തിരിഞ്ഞു. ശങ്കർ സർക്കാർ നിലംപരിശായി.
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ ഉൽപത്തി ഇങ്ങനെ. ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക്കു വേണ്ടിയാണ് ഈ കുറിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago