മലയാളം പാഠപുസ്തകത്തിൽ അക്ഷരമാലയില്ലാത്തത് ഗുണകരമല്ല: മന്ത്രി
ക്ഷേമനിധി ബോർഡുകളുടെ
എണ്ണം കുറയ്ക്കാൻ ആലോചന
തിരുവനന്തപുരം
പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാലയില്ലാത്തത് ഗുണകരമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.സി.ഇ.ആർ.ടിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും നിയമസഭയിൽ ബില്ലുകളിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടിയായി മന്ത്രിപറഞ്ഞു. ആറാം പ്രവൃത്തിദിവസം വിദ്യാർഥികളുടെ തലയെണ്ണൽ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്തികകളും ഒഴിവാക്കുന്ന പ്രശ്നത്തിൽ പ്രായോഗിക പരിഹാരം കാണും. സംരക്ഷിത അധ്യാപകരുടെ കാര്യത്തിൽ നിലവിലെ സാഹചര്യം പരിഗണിച്ച് നടപടിയെടുക്കും. ഒരു വിദ്യാലയത്തിലും അധ്യാപകരില്ലാത്ത സാഹചര്യമുണ്ടാവില്ല.
ക്ഷേമനിധി ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ക്ഷേമനിധി ബോർഡ് ചെയർമാൻമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."