HOME
DETAILS
MAL
മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുണ്ട്: സ്വപ്ന സുരേഷ്
backup
November 09 2021 | 11:11 AM
കൊച്ചി: എല്ലാ ആരോപണങ്ങള്ക്കുമ മറുപടി പറയുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് അറിയിച്ചു. കൊച്ചിയില്‍ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്.
നവംബര്‍ ആറിനാണ് സ്വപ്ന സുരേഷ് ജയില്‍ മോചിതയായത്. ഒരു വര്‍ഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്.
എന്‍.ഐ.എ കേസിനൊപ്പം, ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍മോചനം സാധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."