'സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്':ഇന്ധന നികുതിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കും-കെ.സുധാകരന്
തിരുവനന്തപുരം: സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടും.
സിനിമ സര്‍ഗാത്മക പ്രവത്തണമെന്നും സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരന് വ്യക്തമാക്കി. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ഇന്ധന നികുതിക്കെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന് വരെ മനുഷ്യചങ്ങല നിര്‍മിക്കും. ബ്ലോക്ക്തലം മുതല്‍ സമരം നടത്താനും കെപിസിസി യോഗത്തില്‍ തീരുമാനമായി.
അതേസമയം, നടന് ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."