HOME
DETAILS
MAL
പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍; 29ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കിസാന്‍ മോര്‍ച്ച
backup
November 09 2021 | 15:11 PM
ന്യൂഡല്‍ഹി; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍.കര്‍ഷക യൂനിയന്‍ നവംബര്‍ 29-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്ന് ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരംചെയ്യുന്ന കര്‍ഷകര്‍ 29-ന് അവരുടെ ട്രാക്റ്ററുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. നവംബര്‍ 26-നകം നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നും കര്‍ഷ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."