HOME
DETAILS

'ലിറ്ററിന് 8 രൂപ വരെ ലാഭിക്കാം'; മലയാളികളെ വീഴ്ത്താന്‍ പുതിയ തന്ത്രവുമായി കര്‍ണാടകയിലെ പമ്പുടമകള്‍

  
backup
November 09 2021 | 16:11 PM

new-policy-from-karnataka-petrol-pumbs-to-attract-kerala-latest

മലയാളികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രം മെനയുന്ന തിരക്കിലാണ് കര്‍ണാടകയിലെ പമ്പുടമകള്‍. കര്‍ണാടകയില്‍ കേരളത്തേക്കാള്‍ ഇന്ധനവില കുറവായതോടെ അത് മുതലെടുത്ത് മലയാളികളെ വീഴ്ത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക അതിര്‍ത്തിയിലെ പമ്പുടമകള്‍. വിലക്കുറവ് കാണിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാളത്തില്‍ അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തും ബോര്‍ഡുകള്‍ സ്ഥാപിച്ചുംമലയാളി വാഹനയുടമകളെ ആകര്‍ഷിക്കുകയാണ്.

കര്‍ണാടക അതിര്‍ത്തിയിലെ പമ്പുകളില്‍ പെട്രോള്‍ ലിറ്ററിന് 99.74 രൂപയും ഡീസലിന് 84.23 രൂപയുമാണ് ഇന്നത്തേ വില.
കാസര്‍കോട് പെട്രോള്‍ ലിറ്ററിന് 105.38 രൂപയും ഡീസലിന് 92.16 രൂപയുമാണ് വില. കര്‍ണാടകയിലെ പമ്പുകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഏകദേശം ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും ലഭിക്കാനാവും. ഇത് ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ ഗാളിമുഖം, പെര്‍ള, ബന്തടുക്ക തുടങ്ങിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ പമ്പുകളിലെക്ക് കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇന്ധനം നിറയ്ക്കാനെത്തുന്നത്. എന്നാല്‍ ഇത് കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകളെ കാര്യമായി ബാധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago