HOME
DETAILS
MAL
വിവാദ മരംമുറി ഉത്തരവ്:ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സസ്പെന്ഷന്
backup
November 10 2021 | 15:11 PM
തിരുവനന്തപുരം: ബേബി ഡാമിലെ മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്നാടിന് അനുവാദം നല്‍കിക്കൊണ്ട് ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി.
പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചന് തോമസ് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."