'ലഹരി ഉപയോഗിക്കുന്നവര്‍ ഇരകള്‍, കുറ്റവാളികളായി കാണാനാകില്ല'; നിയമഭേദഗതിക്ക് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്എ) നിയമം ഭേഗഗതി ചെയ്യാനാണ് നീക്കം നടക്കുന്നത്. ലഹരി ഉപയോഗിക്കന്നവരെ കുറ്റവാളികളായി കണക്കാന്‍ കഴിയില്ല. ഇവരെ ഇരകളായി പരിഗണിച്ച് പിഴയും തടവുശിക്ഷയും ഒഴിവാക്കാനാണ് തീരുമാനം. അതേസമയം, ലഹരിക്കടത്ത് ക്രിമിനല്‍കുറ്റമായി തന്നെ തുടരും.
എന്‍.ഡി.പി.എസ്.എ നിയമത്തിന്റെ 27-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വകുപ്പ് പ്രകാരം നിലവില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് ഭേദഗതി വരുന്നതോടെ തടവുശിക്ഷയും പിഴയും ഒഴിവാകും. ഇത്തരക്കാര്‍ക്ക് 30 ദിവസത്തെ കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കാനാണ് തീരുമാനം.
അതേസമയം എത്ര അളവില്‍ വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."